ADVERTISEMENT

വൈദ്യുതിമുടക്കം
പള്ളം ∙ ഓട്ടക്കാഞ്ഞിരം, ഓട്ടക്കാഞ്ഞിരം ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മുക്കാട്, നടപ്പാലം, മാങ്ങാനം അമ്പലം, കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ നിറപറ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ പള്ളിക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

യെലോ അലർട്ട്
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് .

ജില്ലാ ടീം തിരഞ്ഞെടുപ്പ്:മത്സരങ്ങൾ 6ന്
ഈരാറ്റുപേട്ട ∙ സംസ്ഥാന വോളിബോൾ അസോസിയേഷൻ ആലപ്പുഴയിൽ നടത്തുന്ന സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്ന മത്സരങ്ങൾ 6നു രാവിലെ 8 മുതൽ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. 2007 ജനുവരി ഒന്നിനു ശേഷം ജനിച്ച ആൺ–പെൺ കുട്ടികളുടെ ടീമിനും വ്യക്തികൾക്കും പങ്കെടുക്കാം. ഫോൺ: 9447074945.

റെയിൽവേ ഗേറ്റ് അടച്ചിടും
കുറുപ്പന്തറ ∙ റെയിൽവേ സ്റ്റേഷനു സമീപം കുറുപ്പന്തറ യാഡ് ഗേറ്റ് അടിയന്തര അറ്റകുറ്റ പ്രവർത്തനങ്ങൾക്കായി നാളെ രാവിലെ 8 മുതൽ 5നു രാത്രി 8 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

അടുക്കളത്തോട്ട നിർമാണ പരിശീലനം
കോട്ടയം∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഏറ്റുമാനൂർ ജില്ലാ ഓഫിസിൽ 10നു രാവിലെ 10ന് അടുക്കളത്തോട്ട നിർമാണം, പരിപാലനം എന്നിവയിൽ പരിശീലനം നൽകും. റജിസ്ട്രേഷന്: 0481 2534709. (രാവിലെ 10 മുതൽ 4 വരെ).

ജെറിയാട്രിക് ഹെൽത്ത് കെയർ കോഴ്സ് 
കോട്ടയം ∙ ഭാരതീയ വിദ്യാഭവൻ പാറമ്പുഴ ഭവൻസ് ജെറിയാട്രിക് കെയർ സ്കിൽ ഡവലപ്മെന്റ് കേന്ദ്രത്തിൽ ജെറിയാട്രിക് ഹെൽത്ത് കെയർ കോഴ്സ് ആരംഭിക്കുന്നു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സ് നവംബർ ഒന്നിന് ആരംഭിക്കും. വയോജനങ്ങളുടെ പരിചരണ ശുശ്രൂഷ, ആരോഗ്യ സഹായ മാനേജ്മെന്റ് എന്നിവയാണ് പഠന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യത– ഹയർ സെക്കൻഡറി ( പ്ലസ്ടു / തത്തുല്യം ). എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതൽ 3 വരെയാണ് പഠനസമയം. ഫോൺ: 9446064154.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com