ADVERTISEMENT

ചങ്ങനാശ്ശേരി∙ ടോറസും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോട്ടമുറി കോയിപ്പള്ളി സ്വദേശി സ്‌കറിയ മാനുവല്‍ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈപാസ് റോഡിൽ പെരുന്ന തിരുമല ജംക്‌ഷൻ ഭാഗത്തായിരുന്നു അപകടം. ഈരൂപ്പ റെയിൽവേ ക്രോസ് റോഡിലൂടെ വന്ന സ്‌കൂട്ടര്‍ ബൈപാസ് റോഡ് മറികടക്കുന്നതിനിടെ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തിനു സമീപമുണ്ടായിരുന്ന ചങ്ങനാശ്ശേരി പൊലീസിന്റെ ജീപ്പിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

English Summary:

A senior citizen riding a scooter tragically passed away after colliding with a lorry at a busy junction in Chengannur, Kerala. The accident highlights the importance of caution and road safety measures at high-traffic areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com