ADVERTISEMENT

അധ്യാപക ഒഴിവ് 
പരിപ്പ് ∙ ഹൈസ്കൂളിൽ എച്ച്എസ് ഹിന്ദി വിഭാഗം അധ്യാപകരുടെ ഒഴിവുണ്ട്. ഫോൺ: 94463 18191.

മുരിക്കുംവയൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഏഴിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.

സെക്രട്ടറിയുടെ ഒഴിവ്
കൂട്ടിക്കൽ ∙ അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ താൽക്കാലിക സെക്രട്ടറിയുടെ ഒഴിവുണ്ട്. വിവരങ്ങൾക്ക് 9995387578

സ്പോട് അഡ്മിഷൻ
മറ്റക്കര ∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് എന്നീ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇന്നു മുതൽ 23 വരെ സ്പോട് അഡ്മിഷൻ നടക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും കോളജിൽ നേരിട്ടെത്തി അഡ്മിഷൻ സ്വീകരിക്കാം. ഫോൺ: 85470 05081, 94475 67033.

ടാലി കോഴ്സ്
പാമ്പാടി ∙ കേരള സർക്കാർ സ്ഥാപനമായ എൽബിഎസിന്റെ സെന്ററിൽ ടാലി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 98950 41706.

റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം ∙ ചിങ്ങവനം – ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ അറ്റകുറ്റപണികൾക്കായി അടച്ച വടക്കേക്കര റെയിൽവേ ഗേറ്റ് നാളെ വൈകിട്ട് 6 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

പച്ചക്കറിത്തൈകൾ
കുറവിലങ്ങാട് ∙ കാർഷിക കർമസേനയുടെ ഓഫിസിൽ നിന്നും ശീതകാല ഹൈബ്രിഡ് പച്ചക്കറിത്തൈകളായ കാബേജ്, കോളിഫ്ലവർ, കാപ്സിക്കം, ബജി മുളക് തൈകളും വഴുതന, പച്ചമുളക്, തക്കാളി, വെണ്ട, പയർ തൈകളും ലഭ്യമാണ്. ആവശ്യമുള്ളവർ കാർഷിക കർമസേന ഓഫിസുമായി ബന്ധപ്പെടുക. തൈ ഒന്നിന് 3 രൂപ.

പുഷ്പക്കൃഷിക്ക് ധനസഹായം
പാമ്പാടി ∙ സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം പുഷ്പക്കൃഷി ചെയ്യുന്നവർക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പാമ്പാടി ബ്ലോക്ക് പരിധിയിലുള്ള പാമ്പാടി, മീനടം, കൂരോപ്പട, അകലക്കുന്നം, പള്ളിക്കത്തോട്, എലിക്കുളം, മണർകാട്, കിടങ്ങൂർ പഞ്ചായത്തുകളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകർ കുറഞ്ഞത് 500 ഓർക്കിഡ്, ആന്തൂറിയം, ഹെലിക്കോണിയ, ജർബറ ഇതിൽ എതെങ്കിലും കൃഷി ചെയ്യുന്നവരാകണം. അപേക്ഷ നൽകാൻ കൃഷിഭവനുമായി ബന്ധപ്പെടണം.

മുട്ടക്കോഴി കുഞ്ഞുങ്ങൾ
തിടനാട് ∙ ഗ്രാമശ്രീ ഇനം 46-60 ദിവസം പ്രായമായ പ്രതിരോധ കുത്തിവയ്പുകൾ എടുത്ത മുട്ടക്കോഴി കുഞ്ഞുങ്ങളെ 7ന് 130 രൂപ നിരക്കിൽ മൃഗാശുപത്രിയിൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 8075004456.

വിജയദശമി ആഘോഷം 10 മുതൽ
ആർപ്പൂക്കര ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങൾ 10 മുതൽ 13 വരെ നടക്കും. 10നു വൈകിട്ട് 6നു കൂത്തമ്പലത്തിലെ സരസ്വതീ മണ്ഡപത്തിൽ പൂജവയ്പ്. 13നു രാവിലെ 7.30നു ദീപാരാധന, വിദ്യാരംഭം, വൈകിട്ട് 5.30ന് ശ്രീമുരുകാ വാദ്യ കലാസമിതി വിദ്യാർഥികളുടെ ചെണ്ടയുടെയും കുഴലിന്റെയും അരങ്ങേറ്റം

നാടൻ പന്തുകളി പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന്
മീനടം ∙ ഫ്രൻഡ് നേറ്റീവ് ബോൾ ക്ലബ് മീനടവും കേരള നേറ്റീവ് ഫെഡറേഷനും ചേർന്നു നടത്തുന്ന ‘താളോത്സവം 20246 നാടൻ പന്തുകളി പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്നു 2.30നു നടക്കും. കുമാരനല്ലൂർ ടീം പാമ്പാടി ടീമിനെ നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com