ADVERTISEMENT

വിത്ത് , കക്കാ വിതരണം
തലയോലപ്പറമ്പ് ∙ ആലങ്കേരി പാടശേഖരത്തിലെ വിത്ത് വിതരണവും, കക്കാ പെർമിറ്റ് വിതരണവും ഇന്നുമുതൽ 12വരെ നടത്തും. രാവിലെ 9മുതൽ 12വരെയും, വൈകിട്ട് 3മുതൽ 6വരെയുമാണ് വിതരണം. 21നും 30നും ഇടയിൽ വിത്ത് വിതയ്ക്കാൻ കർഷകർ തയാറാകണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു.

ഇലക്ട്രിഷ്യൻ
വൈക്കം ∙ തലയാഴം പഞ്ചായത്തിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ദിവസ വേതന അടിസ്ഥാനത്തിൽ ഇലക്ട്രിഷ്യന്റെ ഒഴിവ്. നിശ്ചിത യോഗ്യത ഉള്ളവർ മതിയായ രേഖകൾ സഹിതം 15ന് 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

വൈദ്യുതി മുടക്കം
പൈക ∙ ഇടമറ്റം കവല, പച്ചാത്തോട്, വിളക്കുംമരുത്, കാഞ്ഞമല, പൂവരണി, മൂലേത്തുണ്ടി, കുമ്പാനി, പാലാക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും സെക്‌ഷന്റെ പരിധിയിലുള്ള മറ്റുസ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ ∙ മുണ്ടുപാലം, പോണാട്, നെടുമ്പാറ, പോണാട് കരയോഗം, കരൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിലും കിസ്കോ ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ പള്ളിച്ചിറ, എംആർഎഫ്, വട്ടക്കളം നമ്പർ 1, കണിയാംപറമ്പ്, കാഞ്ഞിരം ജെട്ടി, മുതലപ്ര, കൊച്ചുപാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കല്ലുകടവ്, തുരുത്തിപ്പള്ളി ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com