ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 3.50 ലക്ഷം രൂപ മുടക്കി ജനറൽ ആശുപത്രി വളപ്പിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പ്ലാന്റ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഖരമാലിന്യ സംസ്കരണത്തിൽ ആധുനിക നിലവാരത്തിലുള്ള ഇൻസിനറേറ്ററും ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ സംസ്കരണ യൂണിറ്റും പ്രവർത്തനക്ഷമമായതോടെ എല്ലാത്തരത്തിലുള്ള മാലിന്യങ്ങളും സംസ്കരിക്കുന്നതിനുള്ള സംവിധാനം ജനറൽ ആശുപത്രിയിൽ സജ്ജമായതായി അദ്ദേഹം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം.ജോൺ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ബി.രവീന്ദ്രൻ നായർ, പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ.സുജിത് എന്നിവർ പ്രസംഗിച്ചു.

ബോട്ടിൽ ബൂത്ത് 
കാഞ്ഞിരപ്പള്ളി ∙ ചിറക്കടവ് പഞ്ചായത്ത് സ്വരുമ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ആദ്യകുപ്പി നിക്ഷേപിച്ച് ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു. വലിയ കുപ്പിയുടെ മാതൃകയിൽ നിർമിച്ച ബോട്ടിൽ ബൂത്ത് സ്വരുമ പാലിയേറ്റീവ് കെയർ ആണ് സംഭാവന ചെയ്തത്. ഇതിലെ സുഷിരത്തിലൂടെ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനും നിറയുമ്പോൾ തുറന്ന് എടുക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

യോഗത്തിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വാർഡംഗം ആന്റണി മാർട്ടിൻ, സ്വരുമ പാലിയേറ്റീവ് രക്ഷാധികാരി സ്കറിയ ഞാവള്ളി, പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി, ഷാജി പാമ്പൂരി, ശ്രീലത സന്തോഷ്, മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, രഞ്ജിനി, ജോൺ, ആശുപത്രി സൂപ്രണ്ട് ഡോ.സാവൻ സാറാ മാത്യു എന്നിവർ പ്രസംഗിച്ചു.

English Summary:

Vazhoor General Hospital takes a step towards eco-friendly waste management with the inauguration of a Thumboormuzhi model organic waste treatment unit. This initiative, funded by the Vazhoor Block Panchayat, marks a significant stride towards achieving the goals of the Waste Free Nava Kerala project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com