എം ഫോർ മാരി സൗജന്യ രജിസ്ട്രേഷൻ ഡ്രൈവ് രാമപുരം ഫൊറോന പള്ളി മൈതാനിയിൽ
Mail This Article
കോട്ടയം∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരിയുടെ സൗജന്യ രജിസ്ട്രേഷൻ ഡ്രൈവ് രാമപുരം ഫൊറോന പള്ളി മൈതാനിയിൽ ആരംഭിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചാണ് സൗജന്യ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നത്. രാമപുരം പള്ളി ട്രസ്റ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് പ്രസിഡന്റുമായ സജി മിറ്റത്താനി ഉദ്ഘാടനം ചെയ്തു. ഫൊറോന പള്ളി ട്രസ്റ്റിമാരായ മാത്തുക്കുട്ടി തെങ്ങുംപള്ളി, സിബി മുണ്ടപ്ലാക്കൽ, തോമസ് പുളിക്കപ്പടവിൽ, അക്കൗണ്ടന്റ് ഡല്ലോ പുൽപ്രയിൽ, മലയാള മനോരമ ഏജന്റ് ടി.എൻ. വിശ്വൻ, ജോസഫ് കണ്ണംകുളത്ത് എന്നിവർ പങ്കെടുത്തു.
എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയുവാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി രജിസ്റ്റർ ചെയ്യുവാനും സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യുവാനുമുള്ള അവസരം രാമപുരം പള്ളി മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 17 വരെ ആണ് രജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്. വെബ് സൈറ്റിലെ രജിസ്‌ട്രേഷൻ സുരക്ഷയുടെയും കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുടെയും പ്രയോജനം എം ഫോർ മാരി വാഗ്‌ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: +91 9074556545.