ADVERTISEMENT

കോട്ടയം ∙ രാജഭരണകാലത്ത് രാജാക്കൻമാരുടെ രഹസ്യസന്ദേശങ്ങൾ നിക്ഷേപിച്ചിരുന്ന രണ്ട് തപാൽപ്പെട്ടികൾ. 295 വർഷം പഴക്കമുള്ള ഈ അഞ്ചൽപ്പെട്ടികൾ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിലുണ്ട്.പ്രവേശന കവാടത്തിനു സമീപം ഇടതും വലതുമായാണ് ഈ അഞ്ചൽപ്പെട്ടികൾ. 

1729ൽ തിരുവിതാംകൂറിൽ മാർത്താണ്ഡവർമയുടെ ഭരണകാലത്ത് രഹസ്യസന്ദേശങ്ങളും രാജരേഖകളും കൈമാറുന്നതിനും സൂക്ഷിക്കുന്നതിനും തയാറാക്കിയ അഞ്ചൽപ്പെട്ടികളാണിത്. ഇരുമ്പുചട്ടക്കൂടിലാണ് നിർമാണം. 

നിർമിച്ചത് മദ്രാസിലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. രാജഭരണകാലത്തെ കത്തിടപാടുകൾ അഞ്ചലോട്ടത്തിലുടെ നടത്തിയിരുന്നതിന്റെ ഓർമയ്ക്കായാണ് അഞ്ചൽപ്പെട്ടി സ്ഥാപിച്ചത്. തിരുവിതാംകൂർ മഹാരാജാവിന്റെ ശംഖുമുദ്ര പതിപ്പിച്ച പെട്ടിയിൽ ട്രാവൻകൂർ അഞ്ചൽ എന്നും എഴുത്തുപ്പെട്ടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2 അഞ്ചൽപ്പെട്ടികളും 1951ൽ സംരക്ഷണത്തിനായി തപാൽ ഓഫിസ് പരിസരത്ത് എത്തിച്ചതാണ്. 1970ൽ ഹെഡ്പോസ്റ്റ് ടെലഗ്രാഫ് ഓഫിസ് സ്ഥാപിച്ചപ്പോൾ അഞ്ചൽപ്പെട്ടികൾ  മുൻപിൽ സ്ഥാപിച്ചു. കേന്ദ്രസർക്കാരിൽ വാർത്തവിനിമയ മന്ത്രിയായിരുന്ന പ്രഫ.ഷേർസിങ്ങാണ് ടെലഗ്രാഫ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

English Summary:

Journey back in time with two 295-year-old post boxes in Kottayam, silent witnesses to the Travancore monarchy's secret communications. Learn about their history, significance, and how they came to be displayed at the Head Post Office.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com