ADVERTISEMENT

അറിയിപ്പ് 
എംബിഎ കോഴ്സ് മെന്റർ ഒഴിവ് 
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എംബിഎ പ്രോഗ്രാമിന്റെ കോഴ്സ് മെന്റർ താൽക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി, ഓപ്പൺ വിഭാഗങ്ങളിൽ ഒരോ ഒഴിവു വീതം. പ്രായപരിധി: 50. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ലാബ് ഇൻ–ചാർജ് നിയമനം
കോട്ടയം ∙എംജി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ കംപ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തികയിൽ ഒരൊഴിവിൽ (ഇ/ബി/റ്റി) ഒരു വർഷത്തേക്കു കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 36. ഫോൺ: 8078786798.

തുരുത്തി ഗേറ്റ് അടച്ചിടും
കോട്ടയം ∙ ചിങ്ങവനം – ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ തുരുത്തി ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാവിലെ 8 മുതൽ 15നു വൈകിട്ട് 6 വരെ അടച്ചിടും. 

നേത്ര പരിശോധനാ ക്യാംപ് 12ന് 
തെള്ളകം ∙ എസ്എൻഡിപി യോഗം നമ്പർ 5360 തിരുകേരളപുരം, ചൈതന്യ കണ്ണാശുപത്രി എന്നിവ ചേർന്ന് 12നു രാവിലെ 9.30 മുതൽ ഒന്നുവരെ എസ്എൻഡിപി യോഗം തിരുകേരളപുരത്ത് സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. നഗരസഭാ കൗൺസിലർ ജോണി വർഗീസ് ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന്: 94005 83690.

പൂർവവിദ്യാർഥി സംഗമം
കോട്ടയം ∙ സിഎംഎസ് കോളജിലെ 1970–73 ബാച്ച് ബിഎസ്‍സി മാത്‌സ് വിദ്യാർഥികളുടെ സംഗമം നടത്തുന്നു. ഫോൺ: 9497321971.

ഇന്ന് 
∙ പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. പരക്കെ മഴ ലഭിക്കും.
∙ തീരപ്രദേശത്തും കടലിലും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 വരെ വേഗത്തിൽ കാറ്റു വീശാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.
∙ മീൻ പിടിത്തത്തിനു വിലക്ക്.

ഉപജില്ലാ കായികമേള 
കറുകച്ചാൽ ∙ ഉപജില്ലാ കായികമേള ഇന്നും നാളെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടത്തും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങളാണു നടത്തുക. എഇഒ കെ.കെ.ഓമന ഉദ്ഘാടനം ചെയ്യും.

ഇന്നത്തെ പരിപാടി
∙ തമ്പലക്കാട് മഹാകാളി പാറ ദേവീക്ഷേത്രം : നവരാത്രി മണ്ഡപം, സംഗീതക്കച്ചേരി- 8. 00
∙ പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്റർ: ആത്മാഭിഷേകധ്യാനവും നിയോഗപ്രാർഥനയും ബ്രദർ സണ്ണി കോട്ടയം – 9.30
∙ പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം – 7.00
∙ ചെറുവള്ളി ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം – 7.00
∙ പനമറ്റം ഭഗവതിക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം – 7.00

∙ എലിക്കുളം ഭഗവതിക്ഷേത്രം: നവരാത്രി സംഗീതോത്സവം എസ്.അനന്തനാരായണൻ, എസ്.അന്നപൂർണ എന്നിവരുടെ സംഗീതസദസ്സ് വൈകിട്ട് 6.30
∙ ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം: നവരാത്രിയാഘോഷം ദേവീഭാഗവതപാരായണം – 7.30
∙ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയം: വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ തിരുനാൾ. കുർബാന, മധ്യസ്ഥപ്രാർഥന–7.00.
∙ അതിരമ്പുഴ കാരിസ് ഭവൻ ധ്യാനകേന്ദ്രം: അഭിഷേക നിറവ് ബൈബിൾ കൺവൻഷൻ. വചനപ്രഘോഷണം, കുർബാന, സൗഖ്യാരാധന–9.00.

വൈദ്യുതി മുടക്കം
തെങ്ങണ ∙ മാന്നില നമ്പർ 1, മാന്നില നമ്പർ 2, ഇരുമ്പുകുഴി, പയ്യംപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെയും പങ്കിപ്പുറം നമ്പർ 1 ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ഇളങ്കാവ്, പുന്നമൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ പുതുക്കാട് 50, പുത്തൻപള്ളി, കൊച്ചുപാലം, ഇടവട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ അമല, പെരുങ്കാവ്, ആൻസ് ബോർമ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com