ADVERTISEMENT

കുമരകം ∙ നടപ്പാലത്തിനു ഒടുവിൽ തെങ്ങിൻ തൂണു തന്നെ ആശ്രയം. പഴയകാലത്ത് തെങ്ങിൻതടി പാലം മാത്രമായിരുന്നു കുമരകം മേഖലയിൽ ഉണ്ടായിരുന്നത്. അതു മാറി കൽക്കെട്ട് പണിത് അതിനു മുകളിൽ ഗർഡർ ഇട്ടു പണിത പാലത്തിന്റെ സംരക്ഷണത്തിനായി വീണ്ടും തെങ്ങിൻ തടി തന്നെ വേണ്ടി വന്നു. കോട്ടത്തോടിന് കുറുകെയുള്ള മാളയേക്കൽ പാലത്തിനാണ് ഈ ദുരവസ്ഥ. ഇരുകരകളിലും കരിങ്കല്ല് കെട്ടി പൊക്കി തോട്ടിൽ കോൺക്രീറ്റ് തൂണുകൾ താഴ്ത്തി ഗർഡർ സ്ഥാപിച്ച് അതിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് ഇട്ടാണു പാലം പണിതത്. 

കാലപ്പഴക്കം ചെന്നപ്പോൾ തെക്കേക്കരയിലെ കൽക്കെട്ടിനു വിള്ളൽ വീണു പാലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയായി. ഗർഡറുകളും തുരുമ്പിച്ചു. കൽക്കെട്ടിനു വിള്ളൽ വീണു പാലം അപകടാവസ്ഥയിലായതോടെ നാട്ടുകാർ തെങ്ങിൻ തടി കൊണ്ടു വന്നു പാലത്തോടനുബന്ധിച്ചുള്ള കൽക്കെട്ട് ഭാഗത്തിനു താങ്ങു നൽകി നിർത്തിയിരിക്കുകയാണ്. 

തെങ്ങിൻ തടി ദ്രവിക്കുമ്പോൾ വീണ്ടും പാലത്തിനു അപകട ഭീഷണി ഉയരും. കോട്ടത്തോടിന്റെ മറുകര വടക്ക് ഭാഗത്ത് താമസിക്കുന്നവർക്കാണു പാലം പണിതത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഉള്ള ആളുകൾ സഞ്ചരിക്കുന്ന നടപ്പാലമാണിത്. ഇവിടെ വാഹനം കയറുന്ന പാലം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

The Mallayekkal Bridge in Kumarakom, Kerala, presents a curious blend of modern and traditional construction. While built with concrete and stone, the bridge relies on a coconut tree trunk for crucial support, highlighting the ingenuity and resourcefulness often seen in traditional building practices. This intriguing structure stands as a testament to the evolving landscape of infrastructure in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com