ADVERTISEMENT

കോട്ടയം∙ 13, 14 തീയതികളിലായി നടക്കുന്ന ദലിത്-ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വിസികെ അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോൽ തിരുമാവളൻ എംപി ഉദ്ഘാടനം ചെയ്തു. എസ്‌സി, എസ്ടി പട്ടികയിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവ് നൽകിയ സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും അതുമറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 24, 25 തീയതികളിൽ ഡൽഹി കേന്ദ്രമായി സംഘടനകളുടെ ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ദലിത് നേതാവ് അശോക് ഭാരതി പറഞ്ഞു. 

dalit-leaders-for--reservation-conclave
ദലിത്-ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വിസികെ അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോൽ തിരുമാവളൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

ഇളം ചെഗുവേര (വിസികെ കേരള ഓർഗനൈസർ, വിസികെ ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി), ബി.എസ്.മാവോജി (എപിപിഎസ് ചെയർമാൻ), അഡ്വ. പി.കെ.ശാന്തമ്മ, പി.എം.വിനോദ് (കെപിഎംഎസ്) എന്നിവർ സന്നിഹിതരായിരുന്നു. കെ.അംബുജാക്ഷൻ (ജനറൽ കൺവീനർ) സ്വാഗതം പറഞ്ഞു. റൗണ്ട് ടേബിൾ കോൺക്ലേവ് ഐഎംഎ ഹാളിൽ 14ന് രാവിലെ 10ന് ആരംഭിക്കും. സുപ്രീം കോടതി വിധി മറികടക്കാനുള്ള ഭരണഘടന ഭേദഗതി, പ്രത്യേക സംവരണ നിയമം, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിൽ കോൺക്ലേവിൽ തീരുമാനം കൈക്കൊള്ളും. തുടർന്ന് ദേശീയ നേതാക്കൾ മാധ്യമങ്ങളുമായി സംസാരിക്കും.

dalit-leaders-conclave-for-reservation
ദലിത്-ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യാൻ വിസികെ അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോൽ തിരുമാവളൻ എംപി എത്തിയപ്പോള്‍.

ഡോ. രവികുമാർ എംപി (വിസികെ), അശോക് ഭാരതി (എൻഎസിഡിഎഒആർ, ഡൽഹി), പ്രഭാകർ രാജേന്ദ്രൻ (എൻഎഡിഒ നാഷനൽ കോർഡിനേറ്റർ) അരുൺ ഖോട്ട് (എഡിറ്റർ, ജസ്റ്റിസ് ന്യൂസ്, ലക്നൗ), രാമചന്ദ്രൻ മുല്ലശ്ശേരി (എസ്എംഎസ്), ഡോ. കല്ലറ പ്രശാന്ത് (ജനറൽ സെക്രട്ടറി, എകെസിഎച്ച്എംഎസ്), ഡോ. കെ.മുകുന്ദൻ (എംജി ട്രസ്റ്റ്), ഡോ. എൻ.വി.ശശിധരൻ (എപിപിഎസ്). കെ.ദേവരാജൻ (പിആർഡിഎസ്), ഐ.ആർ.സദാനന്ദൻ (കെസിഎസ്), എം.ഗീതാനന്ദൻ (ജനറൽ കോഡിനേറ്റർ, സൗത്ത് ഇന്ത്യൻ കോൺക്ലേവ്), ഡോ. എന്‍.ബാബുരാജ് (ദലിത് ഡോക്ടർസ് അസോസിയേഷൻ), ഡി.ആർ.വിനോദ് (കേരള സാംബവ സഭ), അഡ്വ. പി.ഒ.ജോൺ (എൻഡിഎൽഎഫ്), പി.ഡി.സുരേഷ് (പ്രസിഡന്റ്, ഭരതർ മഹാജനസഭ), കെ.ജി.സുഗതൻ (എപിപിഎസ്), പി.ജി.ജനാർദ്ദനൻ (ഗോത്ര മഹാസഭ), സി.ഐ.ജോൺസൺ (എംഎഎസ്എസ്), സി.മായാണ്ടി (എസ്‌സി/എസ്ടി കോഡിനേഷൻ, പാലക്കാട്), സി.ജെ.തങ്കച്ചൻ (ആദി ജനസഭ), തിലകമ്മ പ്രേംകുമാർ (എഐഎസ്‌സിഎസ്ടിഒ), അഡ്വ. സുനിൽ സി.കുട്ടപ്പൻ (എപിപിഎസ്), അനു മോഹൻ, ഡോ. ദുഷ്യന്തൻ (ഐഎൽപി), മുരളി തോന്നക്കൽ (വിസികെ), ബാബു പന്മന (പികെഎസ്), എം.കെ.ദാസൻ (ജാതി ഉന്മൂലന പ്രസ്ഥാനം). പത്മനാഭൻ മൊറാഴ (കണ്ണൂർ), കുഞ്ഞമ്പു കല്യാശ്ശേരി (ബിപിജെസ്, കണ്ണൂർ), ശശിധരൻ മാസ്റ്റർ (സാഹോദര്യസമത്വ സംഗം), പി.കെ.രാധ (കെഡിഎഫ് സെക്കുലർ), വയലാർ രാജീവൻ (ബിഡിപി) എന്നിവർ സംസാരിച്ചു.

south-indian-conclave-of-dalit-adivasi-organisations-1
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ദലിത്-ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവിൽ നിന്ന്.
English Summary:

The South Indian Conclave, held in Kottayam, saw prominent Dalit leaders calling for constitutional changes to ensure social justice for SC/ST communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com