ADVERTISEMENT

കോട്ടയം ∙ വിശ്രുത സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓർമകൾക്ക് നാളെ അരനൂറ്റാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ അനശ്വരമായ സ്മരണയ്ക്കായി അക്ഷരനഗരി നൽകിയതു വിലപ്പെട്ട രണ്ട് സംഭാവനകൾ. ചെമ്പൈയുടെ ശിഷ്യരിൽ പ്രമുഖരായിരുന്ന സംഗീതജ്ഞർ ജയവിജയന്മാരാണ് ഇതിനായി പ്രവർത്തിച്ചത്. നവരാത്രി മണ്ഡപത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ നടത്തുന്ന കച്ചേരി പ്രതിപാദിക്കുന്ന ‘നക്ഷത്രദീപങ്ങൾ തിളങ്ങി.. നവരാത്രി മണ്ഡപം ഉണർന്നു..’ എന്ന പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചതാണ് ആദ്യത്തേത്.

1974 ഒക്ടോബർ 16നായിരുന്നു ചെമ്പൈയുടെ വിയോഗം. 1977ൽ പുറത്തിറങ്ങിയ ‘നിറകുടം’ സിനിമയിൽ ബിച്ചു തിരുമലയുടെ രചനയിൽ ജയവിജയന്മാർ സംഗീതം നൽകിയ പാട്ട് യേശുദാസാണ് പാടി അഭിനയിച്ചത്.  പാലക്കാട് കോട്ടായിയിലെ ചെമ്പൈ മഠത്തിൽ നടുമുറ്റത്ത് സ്ഥാപിച്ച ചെമ്പൈയുടെ അർധകായ പ്രതിമ നിർമിച്ചതാണ് രണ്ടാമത്തെ സ്മരണ. ജയവിജയന്മാരുടെ ആഗ്രഹപ്രകാരം കാരാപ്പുഴ സ്വദേശി ആർട്ടിസ്റ്റ് വാസനാണു പ്രതിമ നിർമിച്ചത്. 1981ലാണ് ചെമ്പൈയുടെ പ്രതിമ സ്ഥാപിച്ചത്.

കോട്ടയം കലക്ടറേറ്റിനു സമീപം രാഗം ഫോട്ടോ സ്റ്റുഡിയോയും ശിൽപ നിർമാണ യൂണിറ്റും നടത്തിയിരുന്ന കാരാപ്പുഴ എരുത്തിക്കൽ പറമ്പിൽ ആർട്ടിസ്റ്റ് വാസനെയാണ് ജയവിജയന്മാർ പ്രതിമയുടെ നിർമാണച്ചുമതല ഏൽപിച്ചത്. പാലക്കാട്ടെ യോഗത്തിൽ യേശുദാസ് ഉൾപ്പെടെ ഒട്ടേറെ വിശിഷ്ടാതിഥികളുണ്ടായിരുന്നുവെന്ന് വാസന്റെ മകൻ ആർട്ടിസ്റ്റ് ഷാജി വാസൻ ഓർക്കുന്നു.

English Summary:

This article commemorates the 50th death anniversary of legendary Carnatic musician Chembai Vaidyanatha Bhagavathar. Discover how the city of Kottayam, with the help of renowned musical duo Jaya-Vijaya, pays tribute to his legacy through a special song composition featured in the movie 'Nirakudam' and a life-size bronze bust installed at Chembai Matam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com