ADVERTISEMENT

ഗാന്ധിനഗർ∙ മെഡിക്കൽ കോളജിനു 1981 എംബിബിഎസ് ബാച്ച് പൂർവവിദ്യാർഥികൾ നിർമിച്ചു നൽകിയ വജ്ര ജൂബിലി ഗേറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.  അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ് ടോം അധ്യക്ഷത വഹിച്ചു. 22 ലക്ഷം രൂപ ചെലഴിച്ചാണ് ആധുനിക നിലവാരത്തിലുള്ള മനോഹര കമാനം നിർമിച്ചിരിക്കുന്നത്. സർജിക്കൽ ഫൊറൻസിക് ഭാഗത്തു നിന്ന് പ്രധാന റോഡിലേക്കു പ്രവേശിക്കുന്നിടത്താണ് പുതിയ കവാടം. പ്രവേശനകവാടമില്ലാത്ത ഏക ഗവൺമെന്റ് മെഡിക്കൽ കോളജ് എന്ന പേരുദോഷം കൂടിയാണ് ഗേറ്റിന്റെ ഉദ്ഘാടനത്തോടെ ഒഴിവായത്. 

വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥികൾ 5 കോടിയോളം രൂപ സമാഹരിച്ചു വിവിധ വികസനപ്രവർത്തനങ്ങളാണു ക്യാംപസിൽ നടത്തുന്നത്. വികസന പ്രവർത്തനങ്ങളിൽ 90 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു. മാലിന്യശേഖരണത്തിനായി കോട്ടയം മെഡിക്കൽ കോളജ് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ആർഎംഒ സാം ക്രിസ്റ്റി മാമൻ, അലമ്നൈ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. സജിത്ത് കുമാർ, വജ്ര ജൂബിലി കമ്മിറ്റി സെക്രട്ടറി ഡോ. ടിജി തോമസ് ജേക്കബ്,  ജില്ലാ കലക്ടർ ജോൺ വി.സാമുവൽ, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മുല്ലശേരി, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, 81 ബാച്ച് അംഗങ്ങളായ ഡോ. പ്രഭാഷ്, ഡോ. സാജൻ, ഡോ. മിനി സജിത്ത്, ഡോ. കെജി.ലതാ, ഡോ. സിസി ജോബ്, ഡോ. കോയക്കുട്ടി, ഡോ. കെ.ജയപ്രകാശ്, ആർക്കിടെക്ട് പ്രിൻസ് മാത്യു പാലത്ര, ആശുപത്രി വികസന സമിതിയംഗം കാണക്കാരി അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The Government Medical College, Thiruvananthapuram, witnessed the inauguration of a new Diamond Jubilee Gate, marking a significant moment in its history. Constructed by the alumni of the 1981 MBBS batch, the aesthetically designed gate stands as a testament to their enduring commitment to their alma mater.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com