ADVERTISEMENT

പാലാ∙ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ. ഞായറാഴ്ച 11 മണിയോടെ പാലാ - ഗാന്ധിനഗർ റൂട്ടിൽ സർവീസ് നടത്തുന്ന എംആൻഡ്എം ബസിലായിരുന്നു സംഭവം. ഗാന്ധിനഗറിൽ നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ആർപ്പൂക്കര സ്വദേശിയായ യുവാവാണ് കുമ്മണ്ണൂർ ഭാഗത്തുവച്ച് അപസ്മാര ബാധിതനായി കുഴഞ്ഞുവീണത്.

ഉടൻ കണ്ടക്ടർ ഉണ്ണി ഡ്രൈവർ ഷാനിനെ വിവരം അറിയിച്ചു. ബസിന്റെ പ്ലാറ്റ്ഫോമിൽ വീണ യുവാവിനെ ഉണ്ണി മടിയിലേക്ക് എടുത്തുകിടത്തിയ ശേഷം ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഇടയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങേണ്ട യാത്രക്കാരും ജീവനക്കാരുടെ പ്രവർത്തിയോട് സഹകരിച്ചു. യുവാവിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച ശേഷം ബസ് തിരികെ പോയി യാത്രക്കാരെ ഇറക്കി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് സുഖം പ്രാപിച്ചുവരുന്നു. ഡ്രൈവറെയും കണ്ടക്ടറെയും ആശുപത്രി അധികൃതർ അനുമോദിച്ചു.

English Summary:

In a heartwarming display of compassion, a bus driver and conductor in Pala, Kerala, rushed a passenger experiencing a medical emergency to Mar Sleeva Medicity. The young man, travelling from Gandhinagar, received prompt medical attention and is recovering well. This act of kindness has garnered praise from the hospital and passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com