ADVERTISEMENT

പനയ്ക്കപ്പാലം ∙ തിടനാട്, തലപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പനയ്ക്കപ്പാലം പാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിലായി. ജില്ലാ പഞ്ചായത്തിന്റെയും എംപി ഫണ്ടിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ പണി പൂർത്തിയാക്കിയ പാലം 2പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനകരമാണ്. പാലത്തിന്റെ ഇരുവശങ്ങളിലും കൈവരികൾ തകർന്ന സ്ഥിതിയിലാണ്. പാലത്തിന്റെ ഒരു ഭാഗത്ത് സംരക്ഷണവേലി നിർമിച്ചെങ്കിലും പാലത്തിന്റെ കൈവരികളും തലപ്പലം പഞ്ചായത്തിന്റെ ഭാഗത്തെ സംരക്ഷണ വേലികളും ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. 

ഗ്രാമപ്പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതികൾ നൽകി മാസങ്ങൾ കാത്തിരുന്നിട്ടും  നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇരുവശങ്ങളിലും സംരക്ഷണ വേലികളും പാലത്തിന്റെ കൈവരികളും അടിയന്തരമായി നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

English Summary:

The vital Panaykkapalam bridge connecting Thidanadu and Thalappalam Panchayats is facing safety concerns. Collapsed handrails and damaged safety fences pose a risk to pedestrians and commuters. The bridge's deteriorating condition necessitates immediate attention and repairs to ensure public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com