ADVERTISEMENT

മുണ്ടക്കയം ∙ മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ദേശീയപാതയിലെ കുഴികൾ നികത്തണമെന്ന ആവശ്യം ശക്തം. പൈങ്ങണയിലും കല്ലേപ്പാലത്തിലും മഴയെ തുടർന്നുണ്ടായ കുഴികൾ അപകടങ്ങൾ വർധിപ്പിക്കുന്നു. ഒട്ടേറെ തവണ കുഴികൾ നികത്തിയെങ്കിലും ഒരാഴ്ച തികയും മുൻപേ പഴയ അവസ്ഥയിലാകും. പൈങ്ങണ വളവിലെ കുഴിയിൽ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നതും പതിവായി. കല്ലേപ്പാലത്തിനടുത്ത് സമീപന പാതയുമായി ബന്ധപ്പെടുന്ന ഭാഗത്താണ് കുഴികൾ. വാഹനങ്ങൾ അമിത വേഗത്തിൽ കടന്നു പോകുന്ന സ്ഥലങ്ങളാണിത്.

English Summary:

The approaching Mandala season highlights the dangerous condition of the National Highway near Paingana and Kalleppalam. Potholes, despite repeated repairs, are causing accidents and endangering motorists. This article exposes the urgent need for a permanent solution to ensure road safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com