ADVERTISEMENT

കോട്ടയം ∙ നാട്ടകത്തെ ഗവ.കോളജ് ഭിന്നശേഷി സൗഹൃദത്തിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഗവ. കോളജിൽ സംസ്ഥാന സർക്കാർ 5 കോടി രൂപ ചെലവഴിച്ചു നിർമിച്ച വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 40 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ കോളജിന്റെ വികസനത്തിനു ചെലവഴിച്ചത്. ഭിന്നശേഷി സൗഹൃദ ക്യാംപസ് പദ്ധതിക്കായി പ്രത്യേക ഫണ്ടും അനുവദിച്ചുവെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലക്ടർ ജോൺ വി.സാമുവൽ, എം.ജി. സർവകലാശാല സിൻഡിക്കറ്റംഗം ഡോ.സെനോ ജോസ്, നഗരസഭാംഗം ദീപാ മോൾ, കോളജ് പ്രിൻസിപ്പൽ ഡോ.ആർ.പ്രഗാഷ്, വൈസ് പ്രിൻസിപ്പൽ എം.എസ്.സോമരാജൻ, വിദ്യാർഥി യൂണിയൻ ചെയർമാൻ എ.ജി.കാർത്തിക് എന്നിവർ പ്രസംഗിച്ചു.

English Summary:

Government College Nattakam is leading the way in Kerala with its commitment to accessibility. Minister Dr. R. Bindu inaugurated a new women's hostel and highlighted the significant investments made towards creating a disability-friendly campus, including a dedicated fund for this purpose.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com