ADVERTISEMENT

മണർ‍കാട് ∙ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിന് പിന്നിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെന്ന് ആരോപണം. ഇയാൾ ഒളിവിലാണെന്നാണ് സൂചന. ഒക്ടോബർ 8ന് രാത്രി 10ന് ‌മാലം മുട്ടമുക്കിനു സമീപമുള്ള വീട്ടിൽ കയറി മുൻ ബ്രാഞ്ച് സെക്രട്ടറിയും അനുജനും  വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഇരുവരും വീട്ടമ്മയെ നിലത്തിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണ് പരാതി.‌ എട്ടിന് വൈകിട്ട് മുറ്റത്ത് നിന്ന വീട്ടമ്മയെ ചീത്ത വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്  മകൻ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യത്തിലാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും വീടുകയറി ആക്രമിച്ചത്.

ആക്രമണത്തിൽ കഴുത്തിനും വലതു കൈക്കും പരുക്കേറ്റ പരാതിക്കാരിയെ മണർകാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മണർകാട് പൊലീസിൽ പരാതി നൽകുകയും‌ കേസെടുക്കുകയും ചെയ്തു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും സിപിഎം നേതാക്കളായതിനാലാണ് ഇതെന്നുമാണ് ആരോപണം. ആരോപണം നേരിടുന്നയാൾ ആക്രമണത്തിനു ശേഷം ഒളിവിൽ പോയി. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തില്ല. ഇതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ആളെ നീക്കി. ഒളിവിലുള്ളവരിൽ ഒരാൾ തിങ്കളാഴ്ച മണർകാട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് എത്തിയതായി പരാതിക്കാരിയുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു വീഴ്ചയുമില്ലെന്നു പൊലീസ് വ്യക്തമാക്കി.

English Summary:

shocking incident in Manarkad, Kerala, has left a housewife injured and a community outraged. The woman was allegedly attacked in her own home by a former CPM branch secretary and his brother following an altercation earlier that day. The family accuses the police of delaying the arrest due to the accused's political affiliations. This incident raises serious concerns about the safety of women and the influence of politics in law enforcement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com