ADVERTISEMENT

കോട്ടയം ∙ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറി പി.കെ.സോമൻ, ക്ലാർക്കായിരുന്ന പി.കെ.റഷീദ് എന്നിവരെ 10 വർഷം വീതം കഠിനതടവിനു കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 3 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ഉത്തരവുണ്ട്. 2003-2006ൽ മുണ്ടക്കയം ടൗൺ ബൈപാസ് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസിവഴി 100 ടൺ അരി മുണ്ടക്കയം പഞ്ചായത്തിന് അനുവദിച്ചിരുന്നു. ബൈപാസ് പണി ഉപേക്ഷിച്ചപ്പോൾ, അരി അന്നു സെക്രട്ടറിയായിരുന്ന പി.കെ.സോമനും ക്ലാർക്കായിരുന്ന പി.കെ.റഷീദും ചേർന്നു മറിച്ച് വിറ്റതിനാൽ സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടായെന്നാണു കേസ്.

English Summary:

Two former officials of the Mundakayam Panchayat in Kottayam, Kerala, have been sentenced to 10 years of rigorous imprisonment and fined Rs 3 lakh each for misappropriating funds meant for the construction of a bypass road. The court found them guilty of selling rice allotted for workers and causing a loss of over Rs 12 lakh to the government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com