കോട്ടയം ജില്ലയിൽ ഇന്ന് (01-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
പാലാ ∙ കോട്ടപ്പാലം, തെക്കും പാണ്ടി, ബിപിഎൽ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ വൈദ്യരുപടി, കളമ്പാട്ടുചിറ, നാഷനൽ റബർ, മോമോ റബർ, സെന്റ് മേരീസ്, സി.കെ.ബേബി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ ഇല്ലത്തുപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഫാർമസിസ്റ്റ് നിയമനം
കടുത്തുരുത്തി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആഴ്ചയിൽ 2 ദിവസം എന്ന രീതിയിൽ മാസം പരമാവധി 10 ദിവസത്തേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് പട്ടിക ലഭിച്ച് ഫാർമസിസ്റ്റിനെ നിയമിക്കുന്നതു വരെയോ 2025 മാർച്ച് 31 വരെയോ നിയമനത്തിനു കാലാവധിയുണ്ടാകും. ഡി ഫാം / ബി ഫാം യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉള്ള 18നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ 6നു രാവിലെ 10.30നു കുടുംബാരോഗ്യ കേന്ദ്രത്തിൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ഇന്റർ സ്കൂൾ ചെസ് ചാംപ്യൻഷിപ് 6ന്
കോട്ടയം ∙ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ചെസ് അക്കാദമിയുമായി ചേർന്ന് 6മത് ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാംപ്യൻഷിപ് 6ന് ഗിരിദീപം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. അണ്ടർ 6,8,10,12,14,16 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ നടത്തും. എല്ലാവിഭാഗങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. ഓരോ വിഭാഗത്തിലും ആദ്യ 10 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 2. ഫോൺ: 8089525647.
യോഗം നാളെ
കാഞ്ഞിരപ്പള്ളി∙ താലൂക്ക് വികസന സമിതി യോഗം നാളെ 10.30ന് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കും. പൊതുജനങ്ങൾക്ക് വിവിധ വകുപ്പിലെ കാര്യങ്ങൾ സംബന്ധിച്ച് പരാതികൾ താലൂക്ക് ഓഫിസിലോ വികസന സമിതിയിലോ ഹാജരാക്കാമെന്നു തഹസിൽദാർ അറിയിച്ചു.
ചിത്രരചന, ക്വിസ് മത്സരം
ചങ്ങനാശേരി ∙ പാറേൽ ചാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് 10നു വിദ്യാർഥികൾക്കായി കൃഷി സംബന്ധമായ ചിത്രരചന, ക്വിസ് മത്സരം നടത്തും. 2 വിഭാഗങ്ങളിലാണ് ചിത്രരചന മത്സരം നടത്തുക. പ്രസംഗ മത്സരം 8 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ്. വിവരങ്ങൾക്ക് : 9387020111.
മുട്ട കോഴിക്കുഞ്ഞുങ്ങൾ
ചങ്ങനാശേരി ∙ പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ 3 മാസം പ്രായമായ ബിവി 380 മുട്ട കോഴിക്കുഞ്ഞുങ്ങളെ ഇന്ന് 9 മുതൽ 11 വരെ പള്ളി മൈതാനിയിൽ വിതരണം ചെയ്യുന്നു. ഫോൺ 9447455831