ADVERTISEMENT

കോട്ടയം ∙ ഇന്നലെ ഒരു ദിവസം കൊണ്ട് നഗരസഭ ശേഖരിച്ചത് 5.18 ടൺ തുണി മാലിന്യം. നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങൾ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ പഴയ തുണികളുടെ ശേഖരണം ആരംഭിച്ച ആദ്യ ദിനമാണ് ഇത്രയും ശേഖരിക്കാൻ സാധിച്ചത്. തുണി ശേഖരിക്കുന്നത് ഇന്നും നാളെയും തുടരും. വാർഡുകളിൽ പഴയ തുണി ശേഖരിക്കാൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.വീടുകളിൽ നിന്ന് ഉപയോഗ ശൂന്യമായ തുണികൾ ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കണം. ജനങ്ങളിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ശേഖരിക്കുന്ന തുണി മാലിന്യം കോടിമതയിൽ എത്തിക്കും. ഇവിടെ നിന്ന് അടുത്ത ആഴ്ച തന്നെ കരാറെടുത്ത ഏജൻസി സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

വാട്സാപ്പിൽ പരാതി അറിയിക്കാം 9188955164 , 9446700800
നഗരസഭാ പരിധിയിൽ പൊതുജനങ്ങൾക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിന് നഗരസഭ കേന്ദ്രീകൃത സംവിധാനമൊരുക്കി. പരാതികളും നിർദേശങ്ങളും ശബ്ദ സന്ദേശമായോ ലിഖിത സന്ദേശമായോ ചിത്ര സന്ദേശമായോ 9188955164, 9446700800 എന്നീ വാട്സാപ് നമ്പറുകളിലേക്ക് അയയ്ക്കണമെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.

English Summary:

In a commendable effort to become garbage-free, the Kottayam Municipality collected over 5 tonnes of textile waste on the first day of its new initiative. The drive, met with enthusiastic public participation, aims to recycle discarded textiles and promote sustainable waste management practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com