വനംവകുപ്പിന് തലവേദനയായി പാമ്പുകളുടെ ‘തമ്മിലടി’; കസ്റ്റഡിയിൽ എടുത്ത് രണ്ടിടത്താക്കി
Mail This Article
×
കോട്ടയം ∙ ജില്ലയിൽ കഴിഞ്ഞ ഒരു മാസം പാമ്പുകൾ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകളെന്നു വനംവകുപ്പിന്റെ കണ്ടെത്തൽ. സ്വന്തം സാമ്രാജ്യം നിലനിർത്താനാണു പാമ്പുകളിൽ ആൺവർഗം തമ്മിലടിക്കുന്നത്. ആൺ പാമ്പിന്റെ വാസമേഖലയിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നുവരുന്നതോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. തോൽക്കുന്നവർ സ്ഥലം വിടും.
ഈ തമ്മിൽത്തല്ല് വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമിനും തലവേദനയായി. പല സ്ഥലങ്ങളിലും തമ്മിൽതല്ല് വനം വകുപ്പ് ഇടപെട്ടാണ് ‘അവസാനിപ്പിച്ചത്’. പ്രശ്നക്കാരെ കസ്റ്റഡിയിൽ എടുത്ത് കാട്ടിൽ വ്യത്യസ്ഥ സ്ഥലങ്ങളിൽ തുറന്നുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന ഏറ്റുമുട്ടൽ ചേരകൾ തമ്മിലുണ്ടായി. പാമ്പുകളുടെ ഏറ്റുമുട്ടൽ ഇണചേരലെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ടെന്നും വനംവകുപ്പ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.