ADVERTISEMENT

കറുകച്ചാൽ ∙  പൊലീസ് ക്വാർട്ടേഴ്സ് സ്ഥലം തോട്ടപ്പയർ കയറി മൂടിയത്.  16 ക്വാർട്ടേഴ്സുകളിൽ 12 എണ്ണവും കാട്ടിനുള്ളിൽ. 2 ഏക്കറോളം വിസ്തൃതമായ സ്റ്റേഷൻ വളപ്പിൽ സ്റ്റേഷൻ ഒഴികെയുള്ള ഭാഗം വള്ളികൾ കയറി മൂടി. ടൗണിന് സമീപത്തെ വ്യാപാരികളും താമസക്കാരും ഇഴജന്തുക്കളെ ഭയന്ന് കഴിയേണ്ട ഗതികേടിലാണ്. സമീപത്തായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. സ്റ്റേഷൻ വളപ്പിലെ കാട് തെളിച്ചിട്ട് വർഷങ്ങളായി.

ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സിനു ചുറ്റും പാമ്പ് ശല്യമുണ്ട്. 2 ക്വാർട്ടേഴ്സ് മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി പൂർണമായി ഉപേക്ഷിച്ചു. പലതിന്റെയും മേൽക്കൂര തകർന്നു വീണു. 4 ക്വാർട്ടേഴ്സ് മാത്രമേ വളപ്പിൽ കാണാൻ കഴിയൂ. വളപ്പിലെ വൃക്ഷങ്ങൾ പോലും തിരിച്ചറിയാൻ കഴിയാത്തവിധം കാടുകയറി. മുൻപ് സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്ത് വിദ്യാർഥികളുടെ സഹകരണത്തോടെ കുറച്ച് സ്ഥലം വൃത്തിയാക്കി പച്ചക്കറിക്കൃഷി തുടങ്ങിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

 സ്ഥലം മറ്റ് ആവശ്യത്തിന് നൽകില്ലെന്ന് ആഭ്യന്തര വകുപ്പ് 
∙കറുകച്ചാൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായ പൊലീസ് ക്വാർട്ടേഴ്സ് സ്ഥലം ആവശ്യപ്പെട്ട് ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷനു പൊലീസ് ക്വാർട്ടേഴ്സ് നവീകരണം, സൈബർ ക്രൈം തടയാനുള്ള പരിശീലന കേന്ദ്രം എന്നിവ നിർമിക്കാൻ പദ്ധതി തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും സ്ഥലം വിട്ടുനൽകാൻ കഴിയില്ലെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചത്.

‘ മ്യൂക്കണ നൈഗ്രിക്കൻസ് ’. 
∙മ്യൂക്കണ നൈഗ്രിക്കൻസ് എന്ന ശാസ്ത്രീയനാമം ഉള്ള സസ്യമാണ് ( തോട്ടപ്പയർ ) ക്വാർട്ടേഴ്സ് സ്ഥലം കയ്യേറിയത്. ഈ വള്ളിച്ചെടി പടർന്നതോടെ അടിക്കാടും മരങ്ങളും ഇല്ലാതായി. വള്ളികൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരെ എത്തി. മണ്ണൊലിപ്പ് തടയാനും നൈട്രജൻ ആവശ്യത്തിനും റബർ തോട്ടങ്ങളിൽ കർഷകർ നട്ടുവളർത്തുന്നതാണു മ്യൂക്കണ. പ്യുറേറിയ ഫേസിലോയിഡസ് ഇനത്തിലുള്ള പയറും റബർ തോട്ടത്തിലുണ്ട്. ഇവ കന്നുകാലികൾ ഭക്ഷിക്കുമെന്നതിനാൽ അവ കഴിക്കാത്ത മ്യൂക്കണയുടെ വിത്താണ് വ്യാപകമായത്. തോട്ടം വെട്ടി മാറ്റിയാലും തോട്ടപ്പയർ തീയിട്ടു നശിപ്പിക്കണം. അല്ലെങ്കിൽ പിന്നെയും വളരും. ത്രിപുരയിൽ നിന്നാണ് ഇത്‌ കേരളത്തിൽ എത്തിയതെന്ന് കർഷകർ പറയുന്നു.

English Summary:

Unattended police quarters in Karukachal have become consumed by aggressive Mucuna pruriens vines, creating a safety hazard due to snakes and hindering potential land redevelopment plans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com