കോട്ടയം ജില്ലയിൽ ഇന്ന് (05-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെ ഗതാഗതം നിരോധിച്ചു.
കാലാവസ്ഥ
∙മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
മീനടം ∙ കൊല്ലംപറമ്പ്, പ്രവീൺ റബർ, അമ്പലക്കവല, ടോംസ് പൈപ്പ്, അനികോൺ, വട്ടോലി, രാജമറ്റം, നെടുമറ്റം മാടത്താനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മൈലാടി, ചേന്നാമറ്റം ക്രഷർ, വയലിൽ പടി, പറപ്പാട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ∙ മന്ദിരം, കുറുകുടി, ബിഎസ്എസ്, കൊമ്പാറ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാഞ്ഞിരമറ്റം ∙ ക്ടാക്കുഴി ഭാഗത്ത് ഇന്ന് രണ്ടു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ മാതാക്കൽ, കോലാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ വരമ്പനാട്, അടിവാരം, 4 സെന്റ് കോളനി, മെട്രോവുഡ്, മെട്രോവുഡ് എച്ച്ടി ഡിടിആർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ കല്ലം, വളവനാർകുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ കരുണ, ഹോളി ഫാമിലി, റോട്ടറി ക്ലബ്, മൂന്നാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെയും വെള്ളാപ്പാട്, സെന്റ് തോമസ് സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ∙ കെവികെ, ചക്രംപടി, ബാങ്ക് പടി, എസ്എൻ കോളജ്, പള്ളിച്ചിറ, ലേക് ട്രാൻസ്ഫോമറുകളുടെ പരിധിയിലും ലക്ഷ്മി, കുമരകം പാർക് റിസോർട്ട്, ലേക്, നിരമയ ട്രാൻസ്ഫോമറുകളുടെ പരിധിയിലും ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി പ്രവഹിക്കും
പള്ളിക്കത്തോട് ∙ ഇളപ് , മന്ദിരം, പള്ളിക്കത്തോട് മെയിൻ റോഡ് വഴി പുതുതായി വലിച്ചിരിക്കുന്ന 11 കെ.വി. ലൈനിൽ ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ ലൈനുമായി സമ്പർക്കം ഒഴിവാക്കേണ്ടതാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ഇന്നത്തെ പരിപാടി
∙ കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ : യാക്കോബായ സഭ ഭദ്രാസന പ്രാർഥനാ സമാജം കൃപാധാര ധ്യാന സംഗമവും ചൊവ്വ പ്രാർഥനയും. ഫാ. ഷോബിൻ പോൾ പുത്തൻകുരിശ്– 10.00.
∙ ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രം: സ്കന്ദഷഷ്ഠി ഭജനോത്സവം. ഭജൻസ്–6.00.
∙ കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ : യാക്കോബായ സഭ ഭദ്രാസന പ്രാർഥനാ സമാജം കൃപാധാര ധ്യാന സംഗമവും ചൊവ്വ പ്രാർഥനയും. ഫാ. ഷോബിൻ പോൾ പുത്തൻകുരിശ്– 10.00.
അറിയിപ്പ്
പാഴ്‌വസ്തു ശേഖരണം
മണർകാട് ∙ പഞ്ചായത്ത് എട്ടാം വാർഡിലെ പാഴ്‌വസ്തുക്കൾ 7 ന് അക്ഷര അങ്കണവാടിക്ക് സമീപം രാവിലെ എട്ടു മുതൽ 12 വരെ ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കും. ചെരിപ്പ്, ബാഗ്, കുട, കുപ്പി ചില്ല്, തുണി, റെക്സിൻ എന്നിവയും ഇ വേസ്റ്റ് ഒന്ന്, ഇ വേസ്റ്റ് രണ്ട് എന്നീ വസ്തുക്കളും സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ജിജി മണർകാട് അറിയിച്ചു. ഫോൺ : 9447286735
മണർകാട് ∙ പഞ്ചായത്ത് പതിനാലാം വാർഡിലെ പാഴ്‌വസ്തു ശേഖരണം എട്ടിനു രാവിലെ എട്ടു മുതൽ 12 വരെ വിജയപുരം സർവീസ് സഹകരണ ബാങ്കിന് മുൻപിലായി നടത്തുമെന്നു വാർഡ് മെംബർ ജാക്‌സൺ മാത്യു അറിയിച്ചു. ഫോൺ : 7025832598.
ഡെന്റൽ ക്യാംപ്
കൂരോപ്പട ∙ ഗ്രാമപ്പഞ്ചായത്തും കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുജനങ്ങൾക്കായി 9ന് രാവിലെ 10 മുതൽ ഒന്ന് വരെ സൗജന്യ ഡെന്റൽ ക്യാംപ് നടത്തും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്യും. കോട്ടയം ഡെന്റൽ കോളജിലെ ഡോക്ടർമാർ നേതൃത്വം നൽകും. രാവിലെ ഒൻപതിന് റജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ : 2701435.
അധ്യാപക ഒഴിവ്
വൈക്കം ∙ അക്കരപ്പാടം ഗവ. യുപി സ്കൂളിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 8ന് ഉച്ചയ്ക്കു 2ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.