ADVERTISEMENT

വൈക്കം ∙ കുടുംബവഴക്കിനെത്തുടർന്നു യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കുത്തിക്കൊന്നു. മറവൻതുരുത്ത് കടൂക്കര ശിവപ്രസാദം വീട്ടിൽ ഗീത (58), മകൾ ശിവപ്രിയ (30) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ശിവപ്രിയയുടെ ഭർത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ നിധീഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. കൈയ്ക്കു മുറിവേറ്റ പ്രതിയെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.15ന് ആണു സംഭവം. നിധീഷ് ഇരുവരെയും ഈയിടെ വാങ്ങിയ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൊലപാതകത്തിനുശേഷം ഏകമകൾ ശിവാനിയുമായി (4) നിധീഷ് നേരേകടവിലെ വീട്ടിലേക്കു പോയി. തുടർന്നു സുഹൃത്തിനോടു കൊലപാതക വിവരം പറയുകയായിരുന്നു. സുഹൃത്താണു പൊലീസിൽ വിവരം അറിയിച്ചത്. തലയോലപ്പറമ്പ് എസ്എച്ച്ഒ വിപിൻ ചന്ദ്രൻ എത്തിയാണു നിധീഷിനെ കസ്റ്റഡിയിലെടുത്തത്. നിധീഷ് പപ്പടനിർമാണത്തൊഴിലാളിയാണ്. ശിവപ്രിയ വൈക്കത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുമ്പോഴാണു നാട്ടുകാർ സംഭവത്തെക്കുറിച്ച് അറിയുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപാണ് ഇവർ ഇവിടെ സ്ഥലം വാങ്ങി വീടുവച്ച് താമസമാക്കിയത്. പ്രദേശവാസികളുമായി കുടുംബത്തിന് അധികം ബന്ധമില്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

English Summary:

A horrifying incident unfolded in Vaikom, Kerala, as a man allegedly murdered his wife and mother-in-law due to a family dispute. The accused, identified as Nidheesh, was later apprehended by the police and is currently in custody.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com