ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ദേശീയപാത 183ൽ പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളിലെ സീബ്രാ വരകൾ മാഞ്ഞു. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ സീബ്രാ വരകളും മാഞ്ഞു. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽനട യാത്രികർ സാഹസികമായാണു റോഡിനു മറുവശത്തേക്കു കടക്കുന്നത്. ടൗണുകളിലാണു സ്കൂൾ കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ റോഡിന് മറുവശത്തേക്ക് ജീവൻ പണയം വച്ചു കടക്കുന്നത്.

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനു മുൻപിൽ ദേശീയ പാതയിലെ സീബ്രാ വരകൾ.
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനു മുൻപിൽ ദേശീയ പാതയിലെ സീബ്രാ വരകൾ.

ഭൂരിഭാഗം സീബ്രാ വരകളും പൂർണമായും മാഞ്ഞ നിലയിലാണ്. മണ്ഡല കാലമായാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് ദേശീയപാതയിലൂടെ എത്തുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കു സീബ്രാ വരകൾ ഉള്ളതായി മനസ്സിലാക്കാൻ കഴിയാത്ത വിധം പലയിടങ്ങളിലും വരകൾ മാഞ്ഞു.

ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിലെ സീബ്രാ വരകൾ പൂർണമായും മാഞ്ഞ നിലയിൽ.
ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിലെ സീബ്രാ വരകൾ പൂർണമായും മാഞ്ഞ നിലയിൽ.

∙ പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡ് ജംക്‌ഷൻ, ഗവ.സ്കൂൾ ജംക്‌ഷൻ, കെവിഎംഎസ് ജംക്‌ഷൻ, എന്നിവിടങ്ങളിലെ സീബ്രാ വരകൾ മാഞ്ഞു. ദേശീയ പാതയിലെ സീബ്രാ വരകൾ മാഞ്ഞു. പഴയ ചന്ത ഭാഗത്തും സീബ്രാ വരകളില്ല.  

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു മുൻപിൽ  ഓട്ടോ സ്റ്റാൻഡിനു സമീപത്ത് സീബ്രാ വരകൾ ഉണ്ടായിരുന്ന ഭാഗം.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു മുൻപിൽ ഓട്ടോ സ്റ്റാൻഡിനു സമീപത്ത് സീബ്രാ വരകൾ ഉണ്ടായിരുന്ന ഭാഗം.

∙ കാഞ്ഞിരപ്പള്ളി ടൗണിൽ കുരിശു കവല, സിവിൽ സ്റ്റേഷനു മുൻവശം, ബസ് സ്റ്റാൻഡ് ജംക്‌ഷൻ, പേട്ടക്കവല എന്നിവിടങ്ങളിലെ സീബ്രാ വരകളും മഞ്ഞു. ബസ് സ്റ്റാൻഡ് ജംക്‌ഷനിലെ 2 സീബ്രാ വരകളും പൂർണമായും മാഞ്ഞ നിലയിലാണ്. മുണ്ടക്കയം ബസ് സ്റ്റാൻഡിനു മുൻപിലെയും കൂട്ടിക്കൽ ജംക്‌‌ഷനിലെയും ആശുപത്രി ജംക്‌ഷനിലെയും സീബ്രാ വരകൾ മാഞ്ഞു.

പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയ പാതയിലെ സീബ്രാ വരകൾ മാഞ്ഞ നിലയിൽ.
പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയ പാതയിലെ സീബ്രാ വരകൾ മാഞ്ഞ നിലയിൽ.

∙ ഇടവിടാതെ വാഹനങ്ങൾ കടന്നു പോകുന്ന ടൗണുകളിൽ കാൽനട യാത്രികർ റോഡിനു മറുവശം കടക്കുന്നത് ജീവൻ പണയം വച്ചാണ്. സീബ്രാ വരകൾ മാഞ്ഞതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ റോഡിനു മറുവശം കടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. 

∙ സ്കൂളുകൾക്കു മുൻപിൽ സീബ്രാലൈനുകൾ വരയ്ക്കാത്തതും അപകടസാധ്യത കൂട്ടുന്നു. വിദ്യാർഥികൾ സാഹസികമായാണു റോഡിനു മറുവശം കടക്കുന്നത്.

English Summary:

Pedestrian safety is at risk in Kerala's Ponkunnam, Kanjirappally, and Mundakayam towns as zebra crossings on National Highway 183 have faded, making it dangerous for people to cross the road amidst heavy traffic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com