കോട്ടയം ജില്ലയിൽ ഇന്ന് (06-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
അറിയിപ്പ്
മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്
കോട്ടയം ∙ കെൽട്രോൺ നോളജ് സെന്ററിൽ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് (1 വർഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9072592412, 9072592416.
പഞ്ചായത്ത് ഗേറ്റ് അടച്ചിടും
കോട്ടയം ∙ തിരുവല്ല ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പഞ്ചായത്ത് ഗേറ്റ് (പായിപ്പാട്) 7ന് രാവിലെ 8 മുതൽ 11നു വൈകിട്ട് 6 വരെ അടച്ചിടുമെന്നു സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ നാട്ടകം ഗവ. പോളിടെക്നിക് കോളജിന്റെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് 6 മാസ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. ഫോൺ: 04812 360835.
സൗജന്യ മോക് ഇന്റർവ്യൂ
കോട്ടയം ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനൽ സിലക്‌ഷൻ, റീജനൽ റൂറൽ ബാങ്ക് മെയിൻ എക്സാമിനേഷൻ വിജയിച്ചവർക്ക് കെജിബിയിലെ അംഗീകൃത സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ മോക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഇന്റർവ്യൂ അഭിമുഖീകരിക്കാനുള്ള ചെയ്യാനുള്ള സൗജന്യ പരിശീലനവും ഉണ്ടാകും. ഫോൺ: 9447964919, 9544470385
റോഡ് തുറന്നു
തൃക്കൊടിത്താനം ∙ തകർന്ന് കിടന്ന മണിമുറി - സാംസ്കാരിക നിലയം റോഡ് കോൺക്രീറ്റ് ചെയ്തു ജനങ്ങൾക്ക് തുറന്നു കൊടുത്തു. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, വാർഡ് അംഗം സാനില, ഉണ്ണിക്കൃഷ്ണൻ, ഷാജി കോലോട്ട് എന്നിവർ പ്രസംഗിച്ചു.
ജോലി ഒഴിവ്
എരുമേലി ∙ കൂവക്കാവ് ഗവ. ഹൈസ്കൂളിൽ നിലവിലുള്ള ഹൈസ്കൂൾ വിഭാഗം (എച്ച്എസ്ടി) ഫിസിക്കൽ സയൻസ് താൽക്കാലിക ഒഴിവിലേക്ക് 8 ന് രാവിലെ 11 ന് അഭിമുഖം
എൽപിഎസ്‌ടി ഒഴിവ്
കയ്യൂർ ∙ ഗവ. എൽപി സ്കൂളിൽ 11 മുതൽ ഒരു മാസത്തേക്ക് ഉണ്ടാകുന്ന എൽപിഎസ്‌ടി ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 8നു രാവിലെ 10നു കൂടിക്കാഴ്ച നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി എത്തണം. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന. ഫോൺ: 85475 90692.
ഇന്നത്തെ പരിപാടി
∙ ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രം: സ്കന്ദഷഷ്ഠി ഭജനോത്സവം. ഭജൻസ്–6.00.
∙ കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി: ആർട്ടിസ്റ്റ് കലക്ടീവിന്റെ ചിത്രശിൽപ പ്രദർശനം 'ഇക്കോസ് ഫ്രം ദ് എർത്ത്'-9.00.
∙ കലക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാൾ: യുവജന കമ്മിഷൻ അദാലത്ത്–11.00.
∙ തിരുനക്കര സ്വാമിയാർമഠം ഓഡിറ്റോറിയം: തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ യൂണിറ്റ് യോഗം. പ്രസിഡന്റ് വി.വി.എസ്.നമ്പൂതിരി–11.00.
∙ ദർശന ഓഡിറ്റോറിയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും ചേർന്ന് നടത്തുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ. ചർച്ച, വിനോദ പരിപാടികൾ, ഓർമകൾ പങ്കുവയ്ക്കൽ –3.00.
∙ ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി: മരിയൻ ധ്യാനം–10.00.
വൈദ്യുതി മുടക്കം
കൂരോപ്പട ∙ പുതുക്കുളം, വയലിൽ പടി, പറപ്പാട്ടുപടി, പൂത്തോട്ടപ്പടി, മാതൃമല, കൊച്ചുപറമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ വന്നല്ലൂർക്കര, നീറിക്കാട് ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, സങ്കേതം, പമ്പ് ഹൗസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മംഗലത്തുപടി, അമര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ നാൽപതിൽകവല, പനക്കളം, സ്വാമിക്കവല ടവർ, പുളിമൂട്, പാപ്പാഞ്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ മന്നം, പാതാമ്പുഴ, രാജീവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടക്കല്ല്, വളതൂക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ കോലാനി, പെരിങ്ങാല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ∙ കുറുപ്പംപടി, ലീല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ ജറുസലം മൗണ്ട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മക്രോണി പാലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.