കോട്ടയം ജില്ലയിൽ ഇന്ന് (13-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
എസി റോഡിൽ നാളെയും മറ്റന്നാളും രാത്രി ഗതാഗതം നിരോധിച്ചു
കുട്ടനാട് ∙ ആലപ്പുഴ ചങ്ങനാശേരി (എസി റോഡ്) റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ 2 സ്പാനുകളുടെ എൻ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും രാത്രി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. 14നു രാത്രി 7 മുതൽ 15നു രാവിലെ 7 വരെയും 15നു രാത്രി 7 മുതൽ 16നു രാവിലെ 7 വരെയുമാണു നിയന്ത്രണം.
നിർമാണ സമയത്ത് ചങ്ങനാശേരി ഭാഗത്തു നിന്ന് ഇതുവഴി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) പൂപ്പള്ളി, ചമ്പക്കുളം, എസ്എൻ കവല വഴി ആലപ്പുഴയ്ക്കും, ആലപ്പുഴ വഴി വരുന്ന വാഹനങ്ങൾ എസ്എൻ കവല, ചമ്പക്കുളം, പൂപ്പള്ളി വഴിയോ അമ്പലപ്പുഴ, തിരുവല്ല റോഡ് വഴിയോ തിരിഞ്ഞു പോകണം.
ജില്ലാ സീനിയർ ബേസ്ബോൾ: റജിസ്റ്റർ ചെയ്യണം
പാലാ ∙ ജില്ലാ സീനിയർ ബേസ്ബോൾ പുരുഷ, വനിതാ ചാംപ്യൻഷിപ് 23, 24 തീയതികളിൽ രാമപുരം എസ്എച്ച് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. പങ്കെടുക്കുന്നവർ 20നു മുൻപായി www.baseballkerala.com എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 94479 14884.
നെൽക്കർഷകർക്ക് സെമിനാർ 15ന്
തുരുത്തി ∙ 1486-ാം നമ്പർ തുരുത്തി സഹകരണ ബാങ്ക് ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിന്റെ സഹകരണത്തോടെ 15നു വൈകിട്ട് 3നു ബാങ്ക് ഹാളിൽ നെൽക്കർഷകർക്ക് സൗജന്യ സെമിനാർ നടത്തും. ഫോൺ: 99614 44595.
ജില്ലാ സീനിയർ ബേസ്ബോൾ: റജിസ്റ്റർ ചെയ്യണം
പാലാ ∙ ജില്ലാ സീനിയർ ബേസ്ബോൾ പുരുഷ, വനിതാ ചാംപ്യൻഷിപ് 23, 24 തീയതികളിൽ രാമപുരം എസ്എച്ച് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. പങ്കെടുക്കുന്നവർ 20നു മുൻപായി www.baseballkerala.com എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9447914884.
അധ്യാപക ഒഴിവ്
അന്തീനാട് ∙ ഗവ.യുപി സ്കൂളിൽ എൽപി എസ്എ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ 18നു രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം. കെ-ടെറ്റ് ഉള്ളവർക്ക് മുൻഗണന.
കേൾവിപരിമിതരുടെ ജില്ലാ ചെസ് ചാംപ്യൻഷിപ് 24ന്
കോട്ടയം ∙ കേൾവിപരിമിതരുടെ ജില്ലാ ചെസ് ചാംപ്യൻഷിപ് 24നു രാവിലെ 9 മുതൽ വൈഎംസിഎ ഹാളിൽ നടക്കും. ആൺ/ പെൺ ജൂനിയർ വിഭാഗങ്ങളിൽ മത്സരം നടക്കും. വിജയികളിൽ നിന്നു ഡിസംബറിൽ നടക്കുന്ന സംസ്ഥാന കേൾവിപരിമിതരുടെ ചെസ് ചാംപ്യൻഷിപ്പിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കും. താൽപര്യമുള്ളവർ വാട്സാപ്പിലൂടെ സന്ദേശം അയയ്ക്കണമെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദ് ഡെഫ് പ്രസിഡന്റ് പി.ജെ.റോബിൻ, ജനറൽ സെക്രട്ടറി ജോജോ ആന്റണി എന്നിവർ അറിയിച്ചു. ഫോൺ: 9446832338, 9400354260.