ADVERTISEMENT

കോട്ടയം∙ റൗണ്ട് ടേബിൾ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ഉം കോട്ടയം റബർ ടൗൺ ലേഡീസ് സർക്കിൾ 86 ഉം ചേർന്ന് നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വീൽചെയർ സംഭാവന ചെയ്തു. പരിപാടി കോട്ടയം മുനിസിപ്പാലിറ്റി ചെയർപഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ചെയർമാൻ ചിന്റു കുര്യൻ ജോയിയും കോട്ടയം റബർ ടൗൺ ലേഡീസ് സർക്കിൾ 86 ചെയർപഴ്‌സൻ ശിൽപ ചിന്റുവും ചേർന്ന് വീൽചെയർ കൈമാറി.

rubber-town-round-table

കൗൺസിലർ ജൂലിയസ് ചാക്കോ, ലേഡീസ് സർക്കിൾ ഏരിയ 1 ചെയർപഴ്‌സന്‍ പൂജ രോഹിത്, 121 വൈസ് ചെയർമാൻ രോഹിത് പയസ്, 121 സെക്രട്ടറി ആൻസൻ അലൻ, 121 ഇമ്മീഡിയറ്റ് പാസ്റ്റ് ചെയർമാൻ സിറിൽ ഫ്രാൻസിസ്, 86 വൈസ് ചെയർപഴ്‌സന്‍ അൻസു വിവേക്, എന്നിവർ പങ്കെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്ര പരിസരത്ത് ശുചീകരണ യജ്ഞവും നടത്തി. റൗണ്ട് ടേബിൾ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായാണ് വീൽചെയർ കൈമാറിയത്.

English Summary:

As part of a nationwide initiative, Round Table India and Ladies Circle partnered to donate a much-needed wheelchair to the Nattakom Primary Health Centre in Kottayam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com