ADVERTISEMENT

ഐരാറ്റുനട ∙ വാഹനയാത്രികർക്കു ഭീഷണിയായി ദേശീയപാതയിലെ ഐരാറ്റുനട പാലം ഭാഗം. ടാർ ചെയ്‌ത റോഡിന്റെ ഒരുഭാഗം റോഡ് നിരപ്പിൽ നിന്നു താഴ്ന്ന നിലയിലാണ്. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാക്കി അപകടങ്ങൾക്കു കാരണമാകുന്നു. ഐരാറ്റുനട പാലത്തിലെ വളവ് പിന്നിട്ടു വരുന്നിടത്ത് റോഡിന്റെ മധ്യഭാഗത്തായാണ് ടാറിങ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. ദിനംപ്രതി രാഷ്ട്രീയ നേതാക്കളടക്കം സഞ്ചരിക്കുന്ന ദേശീയപാതയുടെ ഭാഗമാണ് പാലം. പക്ഷേ കൺമുന്നിലെ അപകടസാധ്യത കണ്ടില്ലെന്ന് നടക്കുകയാണിവരെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് നന്നാക്കുന്നതിനു ദേശീയപാത അധികൃതരും തയാറായിട്ടില്ല. ഇരുചക്രവാഹനങ്ങൾ പതിവായി ഇവിടെ അപകടത്തിൽ പെടാറുണ്ടെന്നു നാട്ടുകാർ പറയുന്നു.

അപക‌ട കാരണം ഒന്നല്ല
കഞ്ഞിക്കുഴി മുതൽ ഐരാറ്റുനട വരെ വാഹനങ്ങൾ വേഗത്തിലാണ് എത്തുന്നത്. എന്നാൽ പാലം പിന്നിട്ടു വരുമ്പോൾ റോഡിലെ ടാർ താഴ്ന്നതിനാൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ടമായി തെന്നിമറിയുകയും ചെയ്യുന്നു. രാത്രിയായാൽ തെരുവുവിളക്കുകളുടെ അഭാവവും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിന് ഇരു വശവും വീതിയുള്ളതിനാൽ ദീർഘദൂര യാത്ര കഴി‍ഞ്ഞുവരുന്ന ലോറികൾ സമീപത്ത് പാർക്ക് ചെയ്യാറുണ്ട്. ഇതും അപകട ഭീഷണി ഉയർത്തുന്നു. അതിനാൽ റോഡ് റീടാർ ചെയ്യുകയും സമീപത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.

English Summary:

A section of the Iraattunada bridge on the National Highway has become a major safety hazard due to sunken tarring. This has led to multiple accidents, yet authorities have ignored pleas for repair. Locals are demanding immediate action to prevent further incidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com