ADVERTISEMENT

കോട്ടയം ∙ താഴത്തങ്ങാടി ആറ്റിൽ 123-ാം കോട്ടയം മത്സര വള്ളംകളി നാളെ; 9 ചുണ്ടൻവള്ളങ്ങൾ മത്സരിക്കും. ചാംപ്യൻസ് ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. നാളെ 2നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യും. വള്ളംകളിയുടെ സ്മരണിക ജോസ് കെ.മാണി എംപി പ്രകാശനം ചെയ്യും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് സമ്മാനദാനം നിർവഹിക്കും.

കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ചാംപ്യൻസ് ബോട്ട് ലീഗും ഉൾപ്പെടുത്തിയാണ് വള്ളംകളി സംഘടിപ്പിക്കുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി.കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ, കോഓർഡിനേറ്റർമാരായ ലിയോ മാത്യു, സുനിൽ ഏബ്രഹാം എന്നിവർ അറിയിച്ചു.

ചെറുവള്ളങ്ങൾ
തുരുത്തിത്തറ, മൂന്ന് തൈയ്ക്കൻ (ഇരുട്ടുക്കുത്തി ഒന്നാം ഗ്രേഡ്) സെന്റ് ജോസഫ്, ജലറാണി,  തുരുത്തിപ്പുറം, ദാനിയേൽ,  കുറുപ്പുംപറമ്പൻ, താണിയൻ. (ഇരുട്ടുകുത്തി രണ്ടാം ഗ്രേഡ്) പി ജി കരീപ്പുഴ, ഏബ്രഹാം മൂന്ന് തൈയ്ക്കൻ, പുന്നത്ര പുരയ്ക്കൽ  (വെപ്പ് രണ്ടാം ഗ്രേഡ്).

റേസ് കോഴ്‌സ് ക്രമീകരണങ്ങൾ
സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോ ഫിനിഷിങ് , റിമോട്ട് മാഗ്നറ്റിക് ടൈമിങ് സിസ്റ്റം ക്രമീകരിക്കും. ഫിനിഷിങ് പോയിന്റിലുള്ള മുഖ്യപവലിയനിൽ 400 പേർക്ക് ഇരിക്കാം. ഉദ്‌ഘാടന സമ്മേളനം നടക്കുന്നത് മുഖ്യപവലിയനിലാണ്. ഇടവേളയിൽ നൃത്തപരിപാടി, ശിങ്കാരിമേളം, വാട്ടർ സ്പോർട്സ് ഇനങ്ങൾ ഉണ്ടായിരിക്കും. റേസ് കോഴ്സ‌ിൽ കാണികളുടെ വള്ളങ്ങളോ ബോട്ടുകളോ പ്രവേശിപ്പിക്കില്ല.

വഞ്ചിപ്പാട്ട് മത്സരം 
ഇന്ന്  വൈകിട്ട് 7നു ഡോ.പി.ആർ.കുമാർ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള വഞ്ചിപ്പാട്ട് മത്സരം റേസ് കോഴ്സിനു സമീപം നടക്കും.

പാസുകൾ 
വള്ളംകളി മുഖ്യപവലിയനിലിരുന്ന് കാണുന്നതിനു പാസുകൾ ലഭിക്കും. ഫോൺ: 9447550995, 6235704747.

ഗതാഗതനിയന്ത്രണം
നാളെ ഒരു മണി മുതൽ അറുപുഴ - ആലുംമൂട് - കുളപ്പുര റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

പാർക്കിങ്
സ്വകാര്യ വാഹനങ്ങൾ ഉപ്പൂട്ടിക്കവല, ഇടയ്ക്കാട്ടുപള്ളി റോഡ് വശത്തും ഇല്ലിക്കൽ മൈതാനത്തും പാർക്ക് ചെയ്യാം.

English Summary:

The 123rd Kottayam Boat Race promises to be a spectacle, with nine snake boats competing on the Thazhathangadi River. This year's event coincides with the state-level inauguration of the Champions Boat League, adding another layer of excitement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com