ADVERTISEMENT

കോട്ടയം∙ താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട്  ശനിയാഴ്ച (നവംബർ 16) ഉച്ചയ്ക്ക് 2 മണി മുതല്‍ കോട്ടയം ടൗണില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.

∙കോട്ടയം ടൗണിൽ നിന്നും  കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിൽ  എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.

       

∙ കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംഗ്ഷൻ വഴി പോകേണ്ടതാണ്.

       

∙ കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.

       

∙ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗ്ഷനിൽ  നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ,  തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷൻ വഴി പോകേണ്ടതാണ്.

       

∙ കുമ്മനം, കല്ലുമട  ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.

English Summary:

To facilitate the smooth conduct of the Thazhathangadi Vallamkali boat race in Kottayam on November 16, traffic regulations will be in effect from 2 PM onwards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com