നെടുംകുന്നത്ത് തെരുവുനായ്ക്കൂട്ടം ഭീഷണിയാകുന്നു
Mail This Article
×
നെടുംകുന്നം ∙ കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നം കവല മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. 2 മാസം മുൻപ് പള്ളിപ്പടി ഭാഗത്ത് പശുക്കൾക്കും വളർത്തുനായയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. നെടുംകുന്നം കവല, ചന്ത, മാന്തുരുത്തി റോഡ് എന്നിവിടങ്ങളിലും തെരുവുനായ ശല്യമുണ്ട്. 5 സ്കൂളുകളാണ് മേഖലയിലുള്ളത്. വിദ്യാർഥികൾക്കു വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്. പത്തിലധികം നായ്ക്കളാണ് കൂട്ടത്തോടെ അലഞ്ഞു തിരിയുന്നത്. പത്രം, പാൽ വിതരണത്തിനു പോകുന്നവർക്കു നേരെ നായശല്യം രൂക്ഷമാണ്.
English Summary:
The stretch between Nedumkunnam junction and Pallippady on the Karukachal - Manimala road in Kerala has become dangerous for locals due to packs of stray dogs. Recent attacks on animals and the constant fear for student safety are raising concerns.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.