മഴയും പിന്നെ വഴക്കും, നടുഭാഗം ചുണ്ടൻ ട്രാക്കിനു കുറുകെയിട്ടു; ചാംപ്യൻസ് ബോട്ട് ലീഗ് സീസൺ 4ലെ ആദ്യമത്സരം റദ്ദാക്കി
Mail This Article
കോട്ടയം ∙ മഴ, തർക്കം, പ്രതിഷേധം. താഴത്തങ്ങാടി ആറ്റിലെ ചാംപ്യൻസ് ബോട്ട് ലീഗ് സീസൺ 4 ലെ ആദ്യമത്സരം റദ്ദാക്കി. നടുഭാഗം ചുണ്ടനുമായി കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ട്രാക്ക് വിലങ്ങിയതോടെ ഉലെടുത്ത തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. മേൽപ്പാടം, നടുഭാഗം, ചമ്പക്കുളം എന്നീ ചുണ്ടൻവള്ളങ്ങൾ മത്സരിച്ച ഒന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ ഒന്നാമത് എത്തി.എന്നാൽ തുഴഞ്ഞെത്തിയ സമയത്തിന്റെ അടിസ്ഥാനത്തിൽ നടുഭാഗം ചുണ്ടൻ ഫൈനലിൽനിന്നു പുറത്തായി. ഇതാണ് തർക്കത്തിനു കാരണമായത്.
ഒന്നാം ഹീറ്റ്സ് മത്സരം ആരംഭിച്ചപ്പോൾ തന്നെ കനത്ത മഴ ആരംഭിച്ചു. ഇതുമൂലം വേഗത്തിൽ തുഴഞ്ഞെത്താൻ സാധിച്ചില്ലെന്നാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ വാദം. 2,3 ഹീറ്റ്സ് മത്സരങ്ങളുടെ സമയത്ത് മഴ ഉണ്ടായിരുന്നില്ല. പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതിനു മുൻപേ അംഗങ്ങൾ വള്ളവുമായി ട്രാക്ക് വിലങ്ങിയെന്ന് സിബിഎൽ ചുമതലയുള്ള ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ പറഞ്ഞു. തുഴഞ്ഞെത്തിയ സമയത്തിന്റെ അടിസ്ഥാനത്തിൽ 5–ാം സ്ഥാനത്തായിരുന്നു നടുഭാഗം ചുണ്ടൻ. കാരിച്ചാൽ (03.21.26) , വീയപുരം (03.22.87) , നിരണം (03.28.84) , തലവടി (03.33.04) , നടുഭാഗം (03.34.01) ചുണ്ടൻ വള്ളങ്ങൾ ഈ സമയക്രമത്തിലാണ് 950 മീറ്റർ ദൈർഘ്യമുള്ള മത്സര ട്രാക്ക് തുഴഞ്ഞെത്തിയതെന്നും സിബിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
എതാഴത്തങ്ങാടി ആറ്റിൽ നടന്ന കോട്ടയം മത്സര വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തിൽ കനത്ത മഴയെ അതിജീവിച്ച് കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ഒന്നാമതെത്തുന്നു. ചിത്രം: ജിൻസ് മൈക്കിൾ / മനോരമ ന്നാൽ രേഖാമൂലം നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് ലംഘിച്ചത് മൂലമാണ് തങ്ങൾ ട്രാക്ക് വിലങ്ങി പ്രതിഷേധിച്ചതെന്നു ക്ലബ് ഭാരവാഹികൾ പറഞ്ഞു. ലീഗിൽ ആദ്യം നടത്തുന്നത് ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ്.താഴത്തങ്ങാടിയിൽ ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടത്തിയത്.