ADVERTISEMENT

രാമപുരം ∙ ചക്കാമ്പുഴ-വളക്കാട്ടുകുന്ന്-രാമപുരം റോഡിൽ വീണ്ടും വാഹനാപകടം. റോഡിലെ നടുവിലാമ്മാവ് കയറ്റത്തിലാണ് അപകടമുണ്ടായത്. കോഴിക്കോട്ടു നിന്നു വാഴക്കുലയുമായി കാഞ്ഞിരപ്പള്ളിയിലേക്കു പോകുകയായിരുന്ന പിക്കപ് വാനാണ് ‍അപകടത്തിൽ പെട്ടത്. പിറകോട്ടു വന്ന വാൻ റോഡിന്റെ സംരക്ഷണഭിത്തിക്കു താഴെയുള്ള കൊക്കയിലേക്കു മറിഞ്ഞു. അപകട സമയത്തു കർണാടക സ്വദേശിയായ ഡ്രൈവർ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വാഴക്കുലയുമായി വന്ന മറ്റൊരു പിക്കപ് വാനും അപകടത്തിൽപെട്ടു.

പിക്കപ് വാൻ കയറ്റം കയറാനാകാതെ പിറകോട്ടു നിരങ്ങിയിറങ്ങി പിന്നിൽ വന്ന കാറിൽ ഇടിച്ചു നിന്നു. അപകടങ്ങളിൽ ആർക്കും പരുക്കില്ല. കുത്തനെയുള്ള കയറ്റം കയറാത്തതിനെത്തുടർന്നു ഭാരവാഹനങ്ങൾ പിറകോട്ടു വന്നാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഒട്ടേറെ അപകടങ്ങൾ മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്.ലോഡുമായി വന്ന ലോറിയും ശബരിമല തീർഥാടകരുമായി എത്തിയ ബസും കയറ്റം കയറാനാകാതെ റോഡിൽ ഇന്നലെ തകരാറിലായി.

English Summary:

The Chakampuzha-Valakkatukunn-Ramapuram road has become notorious for frequent accidents, particularly on the steep Naduvilammav climb. The latest incident involved a pick-up van carrying bananas, which overturned after failing to ascend the hill. Despite the recent accident involving a Karnataka-native driver, no injuries were reported. Local traffic safety concerns continue to rise due to the repetitive nature of these accidents, highlighting the need for improved road safety measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com