ADVERTISEMENT

വൈദ്യുതി മുടക്കം
രാമപുരം ∙ മങ്കൊമ്പ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ സിസിഎം, കെഎസ്ആർടിസി, കുറ്റിപ്പാറ, ആറാം മൈൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 12 വരെ ഭാഗികമായും നരിമറ്റം, നരിമറ്റം ജംക്‌ഷൻ, ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, മങ്കൊമ്പ് സ്കൂൾ, അപ്പർ മങ്കൊമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 10 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
പാലാ ∙ കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ് ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെയും പയപ്പാർ, ആർട്ടിക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 8.30 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

സീനിയർ വിങ് കെഡറ്റ് അപേക്ഷ
പാലാ ∙ സെന്റ് തോമസ് കോളജ് ഓട്ടോണമസിൽ 5 (കെ) എൻസിസി യൂണിറ്റ് ചങ്ങനാശേരി ബറ്റാലിയനു കീഴിൽ പ്രവർത്തിക്കുന്ന എൻസിസി യൂണിറ്റിൽ സീനിയർ വിങ് കെഡറ്റുകളായി ചേരുന്നതിനുള്ള 8 ഒഴിവുകളിലേക്ക് താൽപര്യമുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് പുറമേ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ കോളജ് എൻസി സി ഓഫിസറുമായി ബന്ധപ്പെടണം. ഫോൺ : 9446197745.

വിദ്യാർഥികൾക്ക് ക്വിസ് മത്സരം
കോട്ടയം ∙ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ശാസ്ത്ര സമ്മേളനത്തോട് അനുബന്ധിച്ചു ഹൈസ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു. 23നു രാവിലെ 9.30നു വയസ്ക്കരക്കുന്നിലുള്ള ഗലീലിയോ സയൻസ് സെന്ററിലാണു മത്സരം. രണ്ടുപേർ അടങ്ങുന്ന സ്കൂൾ ടീമുകൾക്കു റജിസ്റ്റർ ചെയ്യാം. ഫോൺ: 7025308930, 9562766359.

കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വാർഡ് പുനർനിർണയം  കരട് വിജ്ഞാപനം പഞ്ചായത്ത് ഓഫിസിൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.

ലേലം 28ന്
പാലാ ∙ ജൂബിലി തിരുനാളിനോടനുബന്ധിച്ച് താൽക്കാലിക കച്ചവടം ചെയ്യുന്നതിനായുള്ള  സ്ഥലം ലേലം 28നു 11നു നഗരസഭാ ഓഫിസിൽ നടത്തും. ഫോൺ: 04822-212328.

കർഷക സമിതി 
രാമപുരം ∙ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതി നാളെ  തുറന്നു പ്രവർത്തിക്കില്ലെന്ന് പ്രസിഡന്റ് ജോയി കോലത്ത് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com