വസ്ത്രങ്ങളും ആഭരണങ്ങളും അണിനിരത്തി ‘ഉത്സവ്’ വിപണന മേള ഇന്നുകൂടി
Mail This Article
കോട്ടയം ∙ ഫാഷനും ജീവകാരുണ്യപ്രവർത്തനങ്ങളും ഒരുമിക്കുന്ന ‘ഉത്സവ് 2024’ പ്രദർശന–വിപണന മേള ഇന്നുകൂടി മാത്രം. റൗണ്ട് ടേബിൾ 79ന്റെ വനിതാവിഭാഗമായ ലേഡീസ് സർക്കിൾ 48ന്റെ നേതൃത്വത്തിൽ ആരംഭിച്ച വിപണനമേള ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിലാണ്. പ്രദർശനം രാവിലെ 9.30 മുതൽ മുതൽ രാത്രി 7.30 വരെ. പ്രവേശനം സൗജന്യം. ഉത്സവിന്റെ ഫൗണ്ടർ ചെയർപഴ്സൻ അനു ഐപ്പ് ഉദ്ഘാടനം ചെയ്തു. രേണു ജേക്കബ് ഉപ്പൂട്ടിൽ അധ്യക്ഷത വഹിച്ചു. ലേഡീസ് സർക്കിൾ ഏരിയ വൺ ചെയർപഴ്സൻ പൂജ ജയിംസ്, നഗരസഭാ കൗൺസിലർ ഷൈനി ഫിലിപ്, കോട്ടയം ലേഡീസ് സർക്കിൾ ചെയർപഴ്സൻ എസ്.ശിവകാമി എന്നിവർ പ്രസംഗിച്ചു.
മേളയിൽനിന്നു ലഭിക്കുന്ന വരുമാനം ലേഡീസ് സർക്കിൾ 48ന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.ഡൽഹി, ജയ്പുർ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങളാണു മേളയുടെ പ്രധാന ആകർഷണം. മുപ്പതിലധികം ബ്രാൻഡുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
സാരി, കുർത്തി, കുട്ടികളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗ്, ചെരിപ്പ്, ഫർണിഷിങ് ഉൽപന്നങ്ങൾ എന്നിവ വാങ്ങാം. എംസി റോഡിൽ കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ ചൂട്ടുവേലി ജംക്‌ഷനിൽ നിന്ന് എസ്എച്ച് പബ്ലിക് സ്കൂളിലേക്കു പോകുന്ന വഴി തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ചാൽ എയ്തോസ കൺവൻഷൻ സെന്ററിൽ എത്താം.