കല്ലറ - ഇടയാഴം റോഡിൽ കൊടുതുരുത്ത് പാലത്തിനു സമീപം സംരക്ഷണ ഭിത്തി തകർന്നു; അപകട ഭീഷണി
Mail This Article
കല്ലറ ∙ ശക്തമായ മഴയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. കല്ലറ - ഇടയാഴം റോഡിൽ കൊടുതുരുത്ത് പാലത്തിനു സമീപമാണ് സംരക്ഷണ ഭിത്തി തകർന്നത്. സംരക്ഷണ ഭിത്തിയുടെ ബലക്കുറവും, ടിപ്പർ - ടോറസ് ലോറികൾ പാർക്ക് ചെയ്യുന്നതും റോഡിന്റെ അരികിലായി വെള്ളക്കെട്ടു ഉള്ളതുമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ സമയങ്ങളിൽ കൂട്ടത്തോടെ ടിപ്പർ , ടോറസ് ലോറികൾ ഇവിടെ പാർക്ക് ചെയ്യുന്നിടത്താണു സംരക്ഷണ ഭിത്തി തകർന്നിരിക്കുന്നത്.
മഴ പെയ്ത് വെള്ളം നിറഞ്ഞു കൽക്കെട്ടിന്റെ അടിഭാഗം ദുർബലമായതോടെ സംരക്ഷണ ഭിത്തി തകരുകയായിരുന്നു. കിഴക്കൻ മേഖലയിൽ നിന്ന് കല്ലും മണ്ണുമായി ദിനം പ്രതി നൂറു കണക്കിനാണ് വാഹനങ്ങളാണ് ചേർത്തല ,ആലപ്പുഴ ഭാഗത്തേക്ക് പോകുന്നത്. വലിയ വാഹനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ റോഡ് പല ഭാഗത്തും ഇടിഞ്ഞു താഴുകയും തകരുകയും ചെയ്തിട്ടുണ്ട്.