ADVERTISEMENT

കോട്ടയം ∙ കടൽ വിഭവങ്ങളുമായി മത്സ്യഫെഡിന്റെ റസ്റ്ററന്റ് പുതുവർഷത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷ. നാഗമ്പടം മുനിസിപ്പൽ പാർക്കിനു സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് ആരംഭിക്കുന്നത്. ഒരു വർഷം മുൻപാണ് റസ്റ്ററന്റ് ആരംഭിക്കാൻ പദ്ധതിയിട്ടത്. നിർമാണം  90% പൂർത്തിയാക്കി. എന്നാൽ നടത്തിപ്പുരേഖകൾ നഗരസഭയിൽനിന്നു ലഭിക്കാതെ വന്നതോടെയാണ് വൈകിയത്.

13 വർഷം മുൻപാണ് നഗരത്തിൽ കുര്യൻ ഉതുപ്പ് റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ ‘ഫിഷ് ഗാലക്‌സി’ എന്ന പേരിൽ മത്സ്യഫെഡും നഗരമത്സ്യഫെഡിന്റെ റസ്റ്ററന്റ്  പുതുവർഷത്തിൽ സഭയും ചേർന്ന് പബ്ലിക് അക്വേറിയം ആരംഭിച്ചത്. നഗരസഭയുടെ 20 സെന്റ് ഭൂമിയിൽ 2,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ഉൾപ്പെടെ നിർമിച്ച് നൽകിയത്.  2018 ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായതോടെ അക്വേറിയം പൂട്ടി. 

നഗരസഭ 2008 ൽ മത്സ്യഫെഡുമായി 30 വർഷത്തെ കരാറിൽ ഒപ്പുവച്ചിരുന്നു. കരാർ കാലയളവിൽ ഇവിടെ അക്വേറിയം നടത്തുന്നതിനു മാത്രമാണ് അനുമതിയുള്ളത്. ഇതാണ് റസ്റ്ററന്റ് ആരംഭിക്കുന്നതിനു തടസ്സമായത്. കരാർ മറികടന്ന് റസ്റ്ററന്റ് ആരംഭിക്കാൻ മത്സ്യഫെഡിന് കൗൺസിൽ അംഗീകാരം നൽകിയെങ്കിലും മറ്റു വകുപ്പുകളിൽനിന്നുള്ള അനുമതി ലഭിച്ചാലേ പദ്ധതി തുടങ്ങാനാകൂ.

English Summary:

After much anticipation, Matsyafed is set to launch its seafood restaurant in Kochi on New Year's. Situated in the building previously housing Matsyafed's aquarium near Nagampadam Municipal Park, the restaurant promises a unique ambiance. Despite being 90% complete, the opening has been slightly delayed due to pending permits from the Corporation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com