ചുങ്കം പാലത്തിന് സമീപത്തെ മരശിഖരങ്ങൾ ഭീഷണി; അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമില്ല
Mail This Article
×
കോട്ടയം ∙ ചാലുകുന്ന്– മെഡിക്കൽ കോളജ് ബൈപാസിൽ ചുങ്കം പാലത്തിന്റെ സമീപന പാതയുടെ ഓരത്തെ മരങ്ങളുടെ വൻശിഖരങ്ങൾ അപകടകരമായ നിലയിൽ.നഗരത്തിൽനിന്ന് എംസി റോഡിലെ തിരക്ക് ഒഴിവാക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള എളുപ്പവഴിയാണിത്.റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരശിഖരങ്ങൾ വൈദ്യുതലൈനുകൾക്കും ഭീഷണിയാണ്. നല്ല കാറ്റുണ്ടായാൽ ശിഖരങ്ങൾ വീഴാൻ സാധ്യതയുണ്ട്. ഈ പാതയിലൂടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. നഗരത്തിന്റെ തെക്കു ഭാഗത്തുനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസുകൾ കൂടുതലായും ഈ റോഡാണ് ഉപയോഗിക്കുന്നത്. സമീപത്തുള്ള സിഎംഎസ് സ്കൂളിലെയും സിഎൻഐയിലേയും വിദ്യാർഥികളും ഈ ശിഖരങ്ങൾക്ക് അടിയിലൂടെയാണ് പോകുന്നത്. നാട്ടുകാർ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഫലമില്ല.
English Summary:
The Chalukun-Medical College Bypass in Kottayam poses a danger due to overhanging tree tops threatening power lines and road safety. This essential route is heavily trafficked by vehicles, including ambulances and students from CMS School and CNI. Local complaints to authorities have yet to resolve the issue.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.