കോട്ടയം ജില്ലയിൽ ഇന്ന് (25-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.
∙ കേരള തീരത്ത് കടലിൽ മീൻപിടിത്തത്തിനു വിലക്ക്. തീരദേശവാസികൾ ജാഗ്രത പാലിക്കണം
വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ ആനിപ്പടി ഭാഗത്ത് ഇന്ന് 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മന്ദിരം, പുത്തൻപാലം, സിൽവാൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ കളമ്പുകാട്ട് കവല, ശങ്കരംകുന്ന് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
∙വാകത്താനം ∙ അസംപ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙പുതുപ്പള്ളി ∙ കാഞ്ഞിരത്തുമ്മൂട്, എംഒസി, കോളനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
സ്വീപ്പർ നിയമനം
ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ എഫ്ടിഎം (സ്വീപ്പർ) താൽക്കാലിക ഒഴിവിലേക്കു നിയമനം നടത്തുന്നു. 27നു രാവിലെ 10നു സ്കൂൾ ഓഫിസിൽ അഭിമുഖം.
ഗുളികവിതരണം
കോട്ടയം ∙ ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വരെ വയസ്സുള്ള 3.9 ലക്ഷം കുട്ടികൾക്കു നാളെ വിര നശീകരണ ഗുളിക നൽകും. സ്കൂളുകൾ, അങ്കണവാടികൾ വഴിയാണു ഗുളിക നൽകുന്നത്.
ഫാർമസിസ്റ്റ് ഒഴിവ്
കല്ലറ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഡി–ഫാം, ബിഫാം യോഗ്യതയും ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉള്ള 18 വയസ്സിനും 43 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർഥികൾ 29 ന് 10.30 ന് കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം