ADVERTISEMENT
താമരശ്ശേരി∙ കോഴിക്കോട് ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു റിമാൻഡ് പ്രതി ചാടിപ്പോയി അപകടമരണം സംഭവിച്ചതിൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി.രമേശനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാർ കരിദിനം ആചരിച്ചു.     മുൻ സൂപ്രണ്ടും കെജിഎംഒഎ സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ.എം.കേശവനുണ്ണി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.ഷീബ ടി.ജോസഫ്, നഴ്സിങ് സൂപ്രണ്ട് കെ.ഷജില ,ഡോ.ഹരീഷ്, കെജിഎൻഎ താമരശ്ശേരി ഏരിയ കൺവീനർ പി.ഷീജ, ഡോ.ഹസീന എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com