ADVERTISEMENT

ചക്കിട്ടപാറ ∙ മണ്ണിൽ പണിയെടുക്കുന്ന കർഷകരെ അവഗണിക്കുന്ന ഭരണാധികാരികളുടെ സമീപനത്തിന് എതിരെ നിലനിൽപിന്റെ പോരാട്ടം അനിവാര്യമായെന്നു കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ. അശാസ്ത്രീയ ബഫർ സോൺ പ്രഖ്യാപനത്തിന് എതിരെ നടത്തിയ കർഷക പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കർഷകന്റെ മണ്ണ് ആർക്കും വിട്ടുകൊടുക്കുകയില്ലെന്നു പ്രഖ്യാപിച്ച പ്രതിഷേധ സമരം ഭരണാധികാരികൾക്കുള്ള താക്കീതായി. കനത്ത മഴയത്തും നൂറുകണക്കിനു കർഷകർ റാലിയിൽ പങ്കെടുത്തു. വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. 

പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ‍ കൺവീനർ പ്രഫ.ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വിഫാം സംസ്ഥാന ജനറൽ സെക്രട്ടറി സുമിൻ എസ്. നെടുങ്ങാടൻ, ചക്കിട്ടപാറ പള്ളി വികാരി ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി, ഫാ.തോമസ് കളപ്പുരയ്ക്കൽ, ബാബു കൂനന്തടം, ഇൻഫാം രൂപത സെക്രട്ടറി ബോണി ജേക്കബ്, ബാബു പുതുപ്പറമ്പിൽ, ജോൺസൺ കക്കയം, തോമസ് വെളിയംകുളം, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു.

വിധിക്ക്എതിരെ നിയമനിർമാണം നടത്തണം: കൂരാച്ചുണ്ട് പഞ്ചായത്ത്

കൂരാച്ചുണ്ട് ∙ വനാതിർത്തിക്കു ചുറ്റും ബഫർ സോണാക്കണമെന്ന സുപ്രീംകോടതി വിധിക്ക് എതിരെ നിയമ നിർമാണം നടത്തണോമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. മലയോര കർഷകരുടെ നിലനിൽപിനു വേണ്ടിയുള്ള പ്രധാന പ്രശ്നത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ.അമ്മദ്, സിമിലി ബിജു, ഡാർലി ഏബ്രഹാം, മെംബർമാരായ വിൽസൺ പാത്തിച്ചാലിൽ, സണ്ണി പുതിയകുന്നേൽ, വിൻസി തോമസ്, എൻജെ.ആൻസമ്മ, വിജയൻ കിഴക്കയിൽമീത്തൽ, ജെസി കരിമ്പനക്കൽ, അരുൺ ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com