ADVERTISEMENT

നാദാപുരം∙ വിനോദയാത്ര കഴിഞ്ഞു മടങ്ങിയ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചു. ഒഴിവായത് വൻദുരന്തം. ശനിയാഴ്ച രാത്രി 10.45 ന് നാദാപുരം –കല്ലാച്ചി സംസ്ഥാന പാതയിൽ ന്യുക്ലിയസ് ആശുപത്രിക്കു മുൻപിലാണ് അപകടം. 

പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കുളിൽ നിന്ന് മൈസുരുവിൽ പോയി  വരികയായിരുന്ന  സ്കൈ ലാർക്ക്  ബസാണ് അപകടത്തിൽ പെട്ടത്. 

48 വിദ്യാർഥികളും 5 അധ്യപകരുമാണ് ബസിൽ ഉണ്ടായിരുന്നത്. 

പിന്നിലെ ടയറുകളിലൊന്ന് ഊരി റോഡിലേക്ക് തെറിക്കുകയായിരുന്നു. 

ആർക്കും പരുക്കില്ല. കർണാടക കുട്ടയിൽ വച്ച് ബസിന്റെ ടയറുകൾ അഴിച്ചു മാറ്റി പരിശോധന നടത്തിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. 

 

വിദ്യാർഥികളെ മറ്റു വാഹനങ്ങളിൽ സ്കൂളിൽ എത്തിച്ചു രക്ഷിതാക്കൾക്കൊപ്പം വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com