ബഫർസോൺ കൂരാച്ചുണ്ടിൽ ഫീൽഡ് സർവേ ഇന്ന് പൂർത്തിയാകും
Mail This Article
×
കൂരാച്ചുണ്ട് ∙ ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ പരാതി സംബന്ധിച്ച് പഞ്ചായത്തിലെ ഫീൽഡ് സർവേ ഇന്ന് പൂർത്തിയാകും. ഇന്നലെ കക്കയം, കാളങ്ങാലി, കേളോത്തുവയൽ മേഖലയിൽ റവന്യു, വനം, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത സംഘം പരിശോധന നടത്തി. ഇന്ന് കരിയാത്തുപാറ മേഖലയിൽ സർവേ നടക്കും.
നിലവിൽ അറന്നൂറിലധികം പരാതികൾ ലഭിച്ചു. കക്കയത്ത് 392 കുടുംബങ്ങളുടെ വീട് സർവേ നടത്തി. ബാക്കി ഇന്ന് പൂർത്തിയാകും. പഞ്ചായത്ത് മെംബർ ഡാർലി എബ്രാഹാം, ബേബി തേക്കാനത്ത്, ചാക്കോ വല്ലയിൽ, ജോൺ വേമ്പുവിള, സിബി മണ്ണനാൽ, പി.ടി.ഹംസ, സുനിൽ പാറപ്പുറം, റാണി തെരേസ ജോർജ്, അഞ്ജു പുല്ലൻകുന്നേൽ, ടീന കാഞ്ഞിരത്തിങ്കൽ, ആഞ്ജസ് ജോൺസൺ, അഖില കുഴിവേലി എന്നിവർ സർവേയ്ക്കു നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.