ADVERTISEMENT
കോഴിക്കോട്∙ മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല ഗൂഗിൾ മാപ്പിൽ പരിശോധിക്കാവുന്ന ഭൂപടം കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പുറത്തിറക്കി. ഡിസംബർ 12ന് സർക്കാർ ഉപഗ്രഹ ഭൂപടം പുറത്തുവിട്ടപ്പോൾ അതിന്റെ കെഎംഎൽ ഫയലുകൾ പുറത്തുവിടണമെന്ന് കിഫ ആവശ്യപ്പെട്ടിരുന്നു. കെഎംഎൽ ഫയൽ ലഭിച്ചാൽ അതു ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്തു അതിർത്തികൾ രേഖപ്പെടുത്തുകയും ജനങ്ങൾക്കു മൊബൈൽ ഫോൺ ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ ഇതു പരിശോധിക്കുകയും ചെയ്യാമെന്നു ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ ഇതു പുറത്തുവിട്ടില്ല. എന്നാൽ മലബാർ വന്യജീവി സങ്കേതത്തിന്റെ മാത്രം കെഎംഎൽ ഫയൽ കിഫയ്ക്ക് ലഭിച്ചെന്നും ഇത് ഉപയോഗിച്ചാണ് ഗൂഗിൾ മാപ്പിൽ പരിസ്ഥിതിലോല മേഖല രേഖപ്പെടുത്തിയ ഭൂപടം തയാറാക്കിയതെന്നും ഭാരവാഹികൾ അറിയിച്ചു. ഇതേ മാതൃകയിൽ എല്ലാ വന്യമൃഗസങ്കേതങ്ങളുടെയും കെഎംഎൽ ഫയൽ ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ പരിശോധിക്കാവുന്ന ഭൂപടം സർക്കാർ പുറത്തിറക്കണമെന്നും കിഫ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com