ADVERTISEMENT

കോഴിക്കോട് ∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി പൊലീസ്  നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് റൂറലിൽ 43 കേന്ദ്രങ്ങളിലും സിറ്റിയിൽ 28 കേന്ദ്രങ്ങളിലും പരിശോധന നടത്തി. 

മാവൂർ, മെഡിക്കൽ കോളജ്, കസബ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണുകൾ പരിശോധിച്ച  ശേഷമാകും  തുടർനടപടികൾ. പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ്   ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു   കണ്ടെത്തിയ ശേഷമാണു  പരിശോധന  നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com