കോടികളുടെ നിർമാണം കുത്തിപ്പൊളിച്ചു വീണ്ടും ടൗൺ ‘വികൃതവൽക്കരണം ’
Mail This Article
മുക്കം ∙ കോടികൾ ചെലവഴിച്ചുള്ള ടൗൺ സൗന്ദര്യവൽക്കരണത്തെ ‘വികൃതമാക്കി’ വീണ്ടും പ്രവൃത്തി. പുല്ലു വളർത്തി സൗന്ദര്യവൽക്കരിച്ച C കുത്തിപ്പൊളിച്ചതിനു തൊട്ടു പിറകെയാണ് മനോഹരമായി പാകിയ പൂട്ടു കട്ടകൾ പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി. അശാസ്ത്രീയ പ്രവൃത്തികൾ മൂലമാണ് ഈ പ്രശ്നമെന്ന് ആക്ഷേപം ഉയർന്നു. 7.5 കോടി രൂപ ചെലവഴിച്ചുള്ളതാണ് സർക്കാരിന്റെ സൗന്ദര്യവൽക്കരണ പദ്ധതി.
പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി സംസ്ഥാന പാതയിൽ അഭിലാഷ് ജംക്‌ഷൻ മുതൽ അരീക്കോട് പാലത്തിനു സമീപം വരെ സ്ഥാപിച്ച പുല്ലു പതിച്ച മീഡിയൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു മീഡിയൻ കുത്തിപ്പൊളിച്ച ഭാഗത്തെ മണ്ണും പുല്ലിലേക്കായിരുന്നു മാറ്റിയത്.
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് മുക്കം– കോഴിക്കോട് റോഡിൽ അഭിലാഷ് ജംക്‌ഷൻ ഭാഗത്ത് പൂട്ടു കട്ടകൾ പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി നടത്തുന്നത്. അടുത്ത കാലത്ത് പാകിയതാണ് പൂട്ടുകട്ടകൾ. ലൈറ്റുകൾ സ്ഥാപിക്കൽ പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നതിനാൽ മീഡിയനുകളും പൂട്ടുകട്ടകളും സ്ഥാപിക്കുന്നതിനു മുൻപു ഇതിനുള്ള കേബിളുകൾ ഇടാമായിരുന്നു.