ADVERTISEMENT

വടകര∙ ജില്ലാ ആശുപത്രി പേ വാർഡിന്റെ മുകൾ നിലയിൽ പണിത മുറിയുടെ ഭാഗം പൊളിക്കാൻ തീരുമാനം. കോൺക്രീറ്റ് ചെയ്തതിലും ചുമർ നിർമാണത്തിലും തകരാറുണ്ടായെന്ന പരാതിയെ തുടർന്നാണിത്. കെടിട നിർമാണത്തിലെ തകരാർ സംബന്ധിച്ച് ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം വാർത്ത കൊടുത്തിരുന്നു. നിർമാണ തകരാർ പരിശോധിക്കാൻ കെ.കെ.രമ എംഎൽഎ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ജില്ലാ പഞ്ചായത്ത് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കെട്ടിടം പരിശോധിച്ച ശേഷമാണ് പൊളിക്കണമെന്ന് നിർദേശിച്ചത്.അരക്കോടി രൂപ ചെലവിൽ നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഫണ്ട് ഉപയോഗിച്ചു പണിയുന്ന കെട്ടിടത്തിന്റെ ബീമുകൾ സുരക്ഷയില്ലാത്ത തരത്തിലായിരുന്നു പണിതത്. ബന്ധപ്പെട്ടവരുടെ കൃത്യമായ നിരീക്ഷണമില്ലാത്തതും പ്രശ്നമായി. കെട്ടിട തകരാർ പലരും ചൂണ്ടിക്കാണിച്ചിട്ടും പരിശോധനയുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com