ADVERTISEMENT

കോഴിക്കോട് ∙ നവോത്ഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും പതിറ്റാണ്ടുകൾ പ്രവർത്തിച്ചു നേടിയെടുത്തതെല്ലാം നഷ്ടപ്പെടുത്തി രാജ്യത്തെ പിന്നോട്ടു നയിക്കാനാണു ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. സുബ്രഹ്മണ്യൻ. കെഡിഎഫ്ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ദേവദാസ് കുതിരാടം അധ്യക്ഷനായിരുന്നു. എം.കെ.കണ്ണൻ, ചന്ദ്രൻ കാടക്കനാരി, പി.പി.കമല, എൻ.പത്മിനി, ശാരദ ബേപ്പൂർ, ബിന്ദു നാരായണൻ, എസ്.കെ.ഹരിദാസൻ, വി.സി.മാളു, എം.കെ.അനന്തു, ദേവദാസ് പാറോപ്പടി എന്നിവർ പ്രസംഗിച്ചു.

മണ്ണാൻ വണ്ണാൻ സമുദായ സംഘം 

കോഴിക്കോട്∙ അയ്യങ്കാളി ജയന്തിയുടെ ഭാഗമായി മണ്ണാൻ വണ്ണാൻ സമുദായ സംഘം സംസ്ഥാന കമ്മിറ്റിയുടെ സെമിനാറിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രഫ.എൻ.സി.ഹരിദാസൻ ‘അയ്യങ്കാളിയുടെ മനുഷ്യാവകാശ പോരാട്ടങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വിനോദ് കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് എം.പി.രവീന്ദ്രൻ, ട്രഷറർ കെ.പി.വേണുഗോപാലൻ, കെ.ദാമോദരൻ, എം.എ.ശങ്കരനാരായണൻ, കെ.പി.ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സേതുമാധവൻ, എംവിഎസ് ട്രസ്റ്റ് പ്രസിഡന്റ് കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

ദലിത് ലീഗ് 

കോഴിക്കോട്∙ ദലിത് സമൂഹം ഇന്ന് അനുഭവിക്കുന്ന മുഴുവൻ നേട്ടങ്ങൾക്കും അടിത്തറ പാകിയത് അയ്യങ്കാളിയാണെന്നു മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി.രാമൻ. ദലിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.സി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നയ്ക്കൽ, ദലിത് വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.ടി.സുമ, ദലിത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ എളേറ്റിൽ, ട്രഷറർ ഷാജി പുൽകുന്നുമ്മൽ, എ.എം.സരിത, എ.കെ.സുനിത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com