വിലങ്ങാട് ഫൊറോന 3 കുടുംബങ്ങൾക്ക് കൂടി വീട് പണിതു നൽകി
Mail This Article
നാദാപുരം∙ വിലങ്ങാട് ഫൊറോനയുടെ കീഴിൽ ഭവന രഹിതരായി കഴിയുന്ന 3 കുടുംബങ്ങൾക്കു കൂടി വീടു പണിതു നൽകി കുടിയേറ്റ മേഖല വീണ്ടും മാതൃകയായി. ആലിമൂലയിലെ ഉരുൾ പൊട്ടലിൽ 11 കുടുംബങ്ങൾക്കാണ് താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിലങ്ങാട്ടു വീടുകൾ പണിതു നൽകിയത്. ഫൊറോന വികാരി ഫാ.ബെന്നി കാരക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു 3 വീടുകളുടെയും നിർമാണം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വീടുകളുടെ വെഞ്ചരിപ്പു കർമം നിർവഹിച്ചു.
2 വീട്ടുകാർക്കുള്ള താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു. ഒരു വീടിന്റെ താക്കോൽദാനം പിന്നീടു നടത്തും. ഫാ.ബെന്നി കാരക്കാട്ട്, ജോയി വെട്ടുകല്ലേൽ, ടോസ് പാംബ്ലാനി, പാപ്പച്ചൻ കണ്ണമ്പുഴ, സിജോ കരിമത്തിയിൽ, ജോൺ പുതിയാമറ്റത്തിൽ, ആന്റണി ഒറ്റപ്ലാക്കൽ, ജോയി ചിലമ്പിക്കുന്നേൽ, ജോജോ പുതുമന, ഡൊമിനിക് കൊച്ചുപറമ്പിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.